‘സാരിയിൽ സ്ത്രീകൾ എപ്പോഴും സുന്ദരികള്‍ ആകുന്നതുകൊണ്ട്’ ; ചിത്രങ്ങൾ പങ്കുവച്ച് സാറ

Published : Sep 29, 2021, 03:15 PM IST

ഏറെ ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലാകാറുണ്ട്.  സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.

PREV
15
‘സാരിയിൽ സ്ത്രീകൾ എപ്പോഴും സുന്ദരികള്‍ ആകുന്നതുകൊണ്ട്’ ; ചിത്രങ്ങൾ പങ്കുവച്ച് സാറ

ഇപ്പോഴിതാ സാറയുടെ ഏറ്റവും പുതിയ  ചിത്രങ്ങളാണ് ഫാഷന്‍ ലോകത്തെ ശ്രദ്ധ നേടുന്നത്. ഇത്തവണ സാരിയിലാണ് സാറ തിളങ്ങുന്നത്. 

25

മനോഹരമായ പിങ്ക് സാരിയാണ് സാറ ഫോട്ടോഷൂട്ടിനായി തെരഞ്ഞെടുത്തത്. പിങ്കില്‍ യെല്ലോ, ഗ്രീന്‍, ബ്ലൂ തുടങ്ങിയ നിറങ്ങളില്‍ പ്രിന്‍റുകളാണ് സാരിയെ മനോഹരമാക്കുന്നത്. 

35

പിങ്ക് നിറത്തിലുള്ള സ്ലീവ് ലെസ് ബ്ലൗസ് ആണ് ഇതിനോടൊപ്പം താരം പെയർ ചെയ്തത്. ആമി പട്ടേൽ ആണ് സാറയെ സ്റ്റൈൽ ചെയ്തത്. 

45

എംബല്ലിഷ്ഡ് കമ്മലുകൾ, മഞ്ഞയും പിങ്കും നിറങ്ങളിലുള്ള വളകൾ എന്നിവയായിരുന്നു ആക്സസറീസ്. ഓപ്പൺ ഹെയർ സ്റ്റൈലാണ് സാറയുടെ ലുക്ക് കംപ്ലീറ്റാക്കിയത്.  
 

55

ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'സാരിയിൽ സ്ത്രീകൾ എപ്പോഴും സുന്ദരികള്‍ ആകുന്നതുകൊണ്ട്’ - എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാറ കുറിച്ചത്. 
 

click me!

Recommended Stories