വണ്ണം കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍...

First Published Oct 2, 2020, 10:13 PM IST

എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്. ചിട്ടയായ ജീവിതശൈലിയാണ് ഇതിന് വേണ്ടത്. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗമാണ് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക എന്നത്. ജങ്ക് ഫുഡ്, ഹോട്ടൽ ഭക്ഷണം എന്നിവ ഉപേക്ഷിച്ച് പോഷകങ്ങളും വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ വീട്ടില്‍ തയ്യാറാക്കി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ ഏറേ സഹായിക്കും.
undefined
രണ്ട്...പച്ചക്കറികളും പഴങ്ങളും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എണ്ണയില്‍ പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കലോറി കൂടുതല്‍ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നത് അമിതവണ്ണത്തെ മാത്രമല്ല, പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നീ രോഗങ്ങളെയും ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. കാര്‍ബോഹൈട്രേറ്റിന്‍റെ അളവ് കുറച്ച് ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
undefined
മൂന്ന്...കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് ക്രമേണ കുറയ്ക്കുക. 80 ശതമാനം വയര്‍ നിറഞ്ഞാല്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കുക. ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം. അങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
undefined
നാല്...ശരീരഭാരം കുറയ്ക്കാന്‍ വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കും.
undefined
അഞ്ച്...വണ്ണം കുറയ്ക്കാൻ വ്യായാമം നിര്‍ബന്ധമാണ്. എല്ലാ ദിവസവും 30-45 മിനിറ്റ് നടക്കുകയോജോഗിങിന്പോവുകയോ ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും മികച്ച ആരോഗ്യം ലഭിക്കാനും സഹായിക്കും.
undefined
ആറ്...ഇന്ന് മിക്ക ആളുകളിലും കാണുന്നതാണ് 'സ്‌ട്രെസ്'. മാനസിക സമ്മര്‍ദ്ദം എന്നത് മനസിനെ മാത്രമല്ല, ശരീരത്തെയും ബാധിക്കാം. സ്ട്രെസ് മൂലവും ചിലരില്‍ വണ്ണം വര്‍ധിക്കാം. അതിനാല്‍ സ്ട്രെസ് ഒഴിവാക്കാനുള്ള വഴികള്‍ സ്വീകരിക്കുക.
undefined
ഏഴ്...ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. അതിനാല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കുക.
undefined
click me!