ആരോഗ്യമുള്ള തലമുടിക്കും ചര്‍മ്മത്തിനും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

First Published Oct 27, 2020, 3:29 PM IST

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നല്ല ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. അതുപോലെതന്നെ ആരോഗ്യമുള്ള തലമുടിക്കും ചര്‍മ്മത്തിനും നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം. ചര്‍മ്മത്തിനും തലമുടിക്കും ഒരുപോലെ വേണ്ട ഒന്നാണ് വിറ്റാമിന്‍ ഇ. ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാനും തലമുടിയുടെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ ഇ സഹായിക്കും. അതിനാല്‍  വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്  തലമുടിക്കും ചര്‍മ്മത്തിനും നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ഒന്ന്...ബദാം ആണ് ഈ പട്ടികയിലെ ഒന്നാമന്‍. ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് ഏറെ ഗുണകരം. ബദാം വെള്ളത്തിലിട്ടു കുതിര്‍ത്ത് ദിവസവും രാവിലെ അഞ്ച് എണ്ണം വീതം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
undefined
രണ്ട്...ഇലവർഗങ്ങളിൽ വളരെ പ്രാധാന്യമർഹിക്കുന്നവയാണ് ചീര. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ഇവ തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
undefined
മൂന്ന്...ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ഇ, ബി, കെ എന്നിവാല്‍ സമ്പന്നമായ അവക്കാഡോ തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. തലമുടിയുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
undefined
നാല്...പോട്ടീനുകളുടെയും വിറ്റാമിന്‍ ഇയുടെയും കലവറയാണ് ബ്രൊക്കോളി. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.
undefined
അഞ്ച്...എണ്ണ ആട്ടിയെടുക്കാൻ ഉപയോഗിക്കുന്ന സൂര്യകാന്തിയുടെ വിത്തിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. വറുത്ത സൂര്യകാന്തി വിത്തുകൾ കടകളിൽ വാങ്ങാൻ കിട്ടും. ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഇവ.
undefined
ആറ്...നിലക്കടല അഥവാ കപ്പലണ്ടിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
undefined
click me!