നാശം വിതച്ച് ഉംപുണ്‍; ഇന്ത്യയില്‍ 80 ഉം ബംഗ്ലാദേശിൽ 10 ഉം മരണം

Published : May 22, 2020, 11:14 AM ISTUpdated : May 22, 2020, 11:17 AM IST

പശ്ചിമബംഗാളിലും ഒഡീഷയിലും നാശം വിതച്ച് ഉംപുണ്‍ കൊടുങ്കാറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ഭീതിപടര്‍ത്തി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും ഇന്ത്യന്‍ വന്‍കരയിലേക്ക് ആഞ്ഞടിച്ച ഉംപുണ്‍ കൊടുങ്കാറ്റ് പശ്ചിമബംഗാളില്‍ മാത്രം 1,000 കോടിയുടെ നാശം വിതച്ചതായി റിപ്പോര്‍ട്ട്. 78 മരണമാണ് പശ്ചിമബംഗാളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ ഒഡീഷയിലും മരിച്ചു. മൊത്തം നാശനഷ്ടം കണക്കാക്കിയിട്ടില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.  ഒഡ‍ീഷയിലും ഏറെ നാശം വിതച്ചാണ് ഉംപുണ്‍ കൊടുങ്കാറ്റ് കടന്ന് പോയത്. ഉംപുണിനെ തുടര്‍ന്ന് കേരളത്തിലും കിഴക്കന്‍ തീര സംസ്ഥാനങ്ങളിലും കനത്തമഴയാണ് റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടം കണ്ട് വിലയിരുത്താന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പ്രാധനമന്ത്രിയെ ക്ഷണിച്ചു. എന്നാല്‍, 500 ദിവസത്തിനുശേഷം അല്ല, സഹായം എത്രയും വേഗത്തിൽ എത്തിക്കണമെന്നും മമതാ ബാനർജി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കോവിഡ് -19 നെതിരെ പോരാടാൻ ഞങ്ങൾക്ക് ഇതുവരെ പണമൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മമത കൂട്ടിചേര്‍ത്തു. 

PREV
132
നാശം വിതച്ച് ഉംപുണ്‍; ഇന്ത്യയില്‍ 80 ഉം ബംഗ്ലാദേശിൽ 10 ഉം മരണം

മുന്നറിയിപ്പുകളെ തുടര്‍ന്ന് ചുഴലിക്കാറ്റ് വരുന്നതിനുമുമ്പ് 6,58,000 പേരെ ( പശ്ചിമ ബംഗാളിൽ  നിന്ന് 5,00,000 പേരും ഒഡീഷയിൽ നിന്ന് 158,000 പേരും) ഒഴിപ്പിച്ചില്ലെങ്കിൽ കൂടുതൽ മരണം സംഭവിച്ചേനെ. 

232

കൊൽക്കത്തയിൽ മാത്രം 15 പേരാണ് മരിച്ചത്. 78 മരണങ്ങളിൽ ഭൂരിഭാഗവും ഇലക്ട്രിസിറ്റി ഷോട്ട്സര്‍ക്കീട്ട് മൂലവും മരങ്ങൾ കടപുഴകിവീണാമെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ഒഡീഷയിൽ രണ്ടുമാസം പ്രായമുള്ള കുഞ്ഞും ഒരു സ്ത്രീയുമാണ്  മരിച്ചത്. 

332
432

മമതാ ബാനര്‍ജിയുടെ ക്ഷണം സ്വീകരിച്ച നരേന്ദ്രമോദി ഇന്ന് രാവിലെ തന്നെ ഒഡീഷയും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. രാവിലെ 10 ന് മോദി കൊൽക്കത്ത വിമാനത്താവളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

532

അടുത്ത 12 മണിക്കൂറിനുള്ളിൽ ഉംപുണ്‍ വടക്ക്-വടക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുകയും പിന്നീട് താഴ്ന്ന മർദ്ദമുള്ള പ്രദേശത്തേക്ക് നീങ്ങി കൂടുതൽ ദുർബലമാവുകയും ചെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

632
732

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴ കനക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പശ്ചിമ ബംഗാളിലെ നിരവധി ജില്ലകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. രണ്ട് ജില്ലകൾ - വടക്ക്, തെക്ക് 24 പർഗാനകൾ - പൂർണ്ണമായും തകർന്നു. 

832

ഞങ്ങൾ ആദ്യം മുതൽ ആ ജില്ലകളെ പുനർനിർമ്മിക്കണം. സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും തരണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് മമതാ ബാനർജി പറഞ്ഞു.

932
1032

ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

1132

ഉംപുണ്‍ ചുഴലിക്കാറ്റിനെത്തുടർന്ന് ആവശ്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങളെ സന്ദർശിച്ചതിന് ശേഷം 1,000 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജും ബാനർജി പ്രഖ്യാപിച്ചു.
 
1232
1332

പശ്ചിമ ബംഗാളില്‍ കൊല്‍ക്കത്തയുള്‍പ്പെടെ ഭൂരിപക്ഷം സ്ഥലങ്ങളിലും ഇന്നലെ വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടു.  

1432

ചില ജില്ലകളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ മൂന്ന് ദിവസമെടുക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകളെയും വ്യാഴാഴ്ച ബന്ധപ്പെടാൻ കഴിഞ്ഞില്ല.

1532

ഞങ്ങൾക്ക് ബന്ധപ്പെടാവുന്നവരോട് അടിയന്തിര ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് അയയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്, ”പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി രാജിവ സിൻഹ സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

1632

ബുധനാഴ്ച ഉച്ചയ്ക്ക് സുന്ദർബൻസിലെ സാഗർ ദ്വീപിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി മണ്ണിടിച്ചിൽ ഉണ്ടാക്കിയ കൊടുങ്കാറ്റ് മണിക്കൂറിൽ 185 കിലോമീറ്റർ വേഗതയിലായിരുന്നു വീശിയിരന്നത്.

1732

കൊല്‍ക്കത്താ നാഗരത്തിന് മുകളിലെത്തുമ്പോള്‍ കാറ്റിന് 130 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നു. മരങ്ങള്‍, ഫ്ലക്സ് ബോര്‍ഡുകള്‍ വിടിന്‍റെ മേല്‍ക്കൂരകള്‍ പലതും ഈ സമയത്ത് ആകാശത്തായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 

1832

നദികള്‍ കരകവിഞ്ഞു. വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടു. ഇതുവരെയായും ബന്ധപ്പെടാന്‍ കഴിയാത്ത ജില്ലകളുണ്ടെന്നും പശ്ചിമബംഗാളില്‍ നിന്ന് റിപ്പോര്‍ട്ടുകളുണ്ട്. 

1932

സൂപ്പർ ചുഴലിക്കാറ്റ് എന്ന് വിളിക്കപ്പെട്ട ഉംപുണ്‍, ബംഗ്ലാദേശിലേക്ക് കടന്നതോടെ ശക്തികുറഞ്ഞു. ഇതോടെ ഉംപുണിനെ ചുഴലിക്കാറ്റായി തരംതാഴ്ത്തി. 

2032

ദേശീയ കാലാവസ്ഥാ വകുപ്പിന്‍റെ (ഐ‌എം‌ഡി) “ക്ലൈമറ്റോളജിക്കൽ ഇന്‍റലിജൻസ്” കൃത്യമാണെന്നും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനിടയിലും  ജീവൻ രക്ഷിക്കാൻ സഹായിച്ചതായും ദേശീയ ദുരന്ത പ്രതികരണ സേന (എൻ‌ഡി‌ആർ‌എഫ്) വ്യാഴാഴ്ച അവകാശപ്പെട്ടു. 

2132

ഇന്ത്യയ്ക്ക് ചുഴലിക്കാറ്റുകളെ അഭിമുഖീകരിക്കാന്‍ കഴിയുമെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സജ്ജമാണെന്നും ഉംപുണ്‍ കൊടുങ്കാറ്റ് തെളിയിച്ചെന്ന് ഐ‌എം‌ഡിയുടെ ഡയറക്ടർ ജനറൽ എം മോഹൻപത്ര പറഞ്ഞു.

2232

അടുത്ത 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഒഡീഷ സാധാരണ നിലയിലേക്ക് നീങ്ങുമെന്ന് എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറൽ എസ്എൻ പ്രധാൻ പറഞ്ഞു. 

2332

ചെന്നൈയിൽ നിന്നും പൂനെയിൽ നിന്നും  നാല് എൻ‌ഡി‌ആർ‌എഫ് ടീമുകളെ കൂടി പശ്ചിമ ബംഗാൾ സർക്കാർ ആവശ്യപ്പെട്ടു. 
 
2432
2532

ഇന്നലെ രാത്രി മുതൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടുതൽ ടീമുകൾ ആവശ്യമുണ്ടെങ്കിൽ ഞങ്ങൾക്ക് കൂടുതൽ വിന്യസിക്കാൻ കഴിയും. 

2632

മൊത്തത്തിലുള്ള നാശനഷ്ടങ്ങൾ ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും  മെത്തം റിപ്പോർട്ടുകൾ വരുന്നതോടെ മരണസംഖ്യയിൽ മാറ്റം വരാമെന്നും പ്രധാൻ കൂട്ടിച്ചേർത്തു. 

2732
2832
2932

അതേസമയം, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പാരിസ്ഥിതിക ദുർബലമായ പ്രദേശമായ സുന്ദർബൻസിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് ആശങ്ക വളരുകയാണ്. 

3032
3132

വേലിയേറ്റം കാടിന്‍റെ ചില ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങിയെന്ന് ബംഗ്ലാദേശ് വനത്തിലെ വനം ഉദ്യോഗസ്ഥനായ ബെലയറ്റ് ഹുസൈൻ പറഞ്ഞു. 

3232

എന്നാല്‍ സുന്ദര്‍ബന്‍സിലെ ജനങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. സുന്ദര്‍ബന്‍സില്‍ എത്തിപ്പെടാനുള്ള പ്രശ്നം തന്നെയാണ് കാരണം. 

click me!

Recommended Stories