അവശ്യവസ്തുക്കളുടെ ലഭ്യത
ലോക്ക്ഡൌൺ കാലത്ത് മത്സ്യം, മാംസം, ബേക്കറി ഉല്പന്നങ്ങൾ എന്നിവയുടെ ലഭ്യതയില്‍ കാര്യമായ കുറവ് വന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു. സർവ്വെയിൽ പങ്കെടുത്തതിൽ 82 ശതമാനം ആളുകൾ മത്സ്യത്തിന്‍റെയും, 45 ശതമാനം ആളുകൾ മാംസത്തിന്‍റെയും ലഭ്യതയിൽ കുറവ് വന്നു എന്നഭിപ്രായപ്പെട്ടവരാണ്. 51 ശതമാനം പേർ ബേക്കറി സാധനങ്ങളുടെ ലഭ്യതയിൽ കുറവുണ്ടായി എന്ന് പറഞ്ഞു. മത്സ്യബന്ധനവും വിപണനവും അവശ്യ സർവ്വീസിന് കീഴിൽ കൊണ്ടുവന്നെങ്കിലും, വലിയ വള്ളങ്ങൾക്കും യന്ത്രവൽകൃത ബോട്ടുകൾക്കൂം ഏർപ്പെടുത്തിയ നിയന്ത്രണവും, മത്സ്യ ലേലത്തിന്‍റെ അപര്യാപ്തതയും, ഗതാഗത നിയന്ത്രണങ്ങളും മത്സ്യോല്പാദനത്തേയും തലച്ചുമടുൾപ്പെടെയുള്ള ചെറുകിട വിതരണത്തേയും സാരമായി ബാധിച്ചു. ആയതിനാൽ തന്നെ മത്സ്യ ലഭ്യത കൂടുതലും തീരദേശ മേഖലയിലോ, അതിനടുത്ത പ്രദേശങ്ങളിലോ മാത്രമായി ഒതുങ്ങിയതും മത്സ്യത്തിന്റെ ഉപയോഗത്തിൽ കുറവ്വന്നതിന്റെ കാരണങ്ങളാകാം. ഇവയുടെ ഒക്കെ ഉപഭോഗത്തിലും കുറവ് വന്നതായി പഠനം കാണിക്കുന്നു. അതേ സമയം വളരെ കുറച്ച് പേർ മാത്രമാണ് പ്രധാന ഭക്ഷ്യ വസ്തുക്കളായ അരി, ഗോതമ്പ്, മറ്റ് പലചരക്ക് സാധനങ്ങൾ, പാൽ, എന്നിവയുടെ ഉപഭോഗത്തിലും, ലഭ്യതയിലും കുറവ് വന്നു എന്ന് അഭിപ്രായപ്പെട്ടത്. ലോക്ക്ഡൌൺ സമയത്ത് കൂടുതൽ ആവശ്യമെന്ന് തോന്നിയതും, എന്നാൽ ദൌർലഭ്യമനുഭവപ്പെട്ടതുമായ സാധനങ്ങളും, സേവനങ്ങളും ഏതൊക്കെയായിരുന്നു എന്ന ചോദ്യത്തിന്, കൂടുതൽ പേരും ഹോസ്പിറ്റൽ, ഇലക്ട്രിക്കൽ, ഹോം അപ്ലയൻസ്, മൊബൈൽ സർവീസ് എന്നിസേവനങ്ങളുടെ അപര്യാപ്തതയാണ് റിപ്പോർട്ട് ചെയ്തത്.