കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിച്ച് മാതൃകയായി ആലപ്പുഴ ലത്തീൻ രൂപത

First Published Jul 29, 2020, 2:56 PM IST


മഹാമാരിയുടെ കാലത്ത് മൃതദേഹങ്ങള്‍ എങ്ങനെ എവിടെ അടക്കം ചെയ്യണമെന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കാറുണ്ട്. കേരളത്തില്‍ തന്നെ കൊവിഡ്19 വൈറസ് ബാധിച്ച് മരിച്ച പലരുടെയും മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ പല പ്രദേശത്തെയും ജനങ്ങള്‍ വിസമ്മതിച്ചു. ഇതിന്‍റെ പേരില്‍ പലപ്പോഴും സംഘര്‍ഷങ്ങളുമുണ്ടായി. എന്നാല്‍ മഹാമാരിക്കാലത്ത് മാതൃകാപരമായ ഒരു നപടിയുമായി എത്തിയത് ആലപ്പുഴ ലത്തീൻ രൂപതയാണ്. 

ആലപ്പുഴ മാരാരിക്കുളത്ത് കഴിഞ്ഞ ദിവസം മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം അടക്കം പരക്കുമ്പോഴാണ് രൂപതയുടെ മാതൃകാപരമായ തീരുമാനം.
undefined
മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിയാണ് ത്രേസ്യാമ്മ. വൃക്കരോഗത്തിന് ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസമാണ് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് ഇവർ മരിച്ചത്. മരണശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ വൈദികരുടെ സംഘവുമുണ്ടായിരുന്നു.
undefined
ഇപ്പോൾ ഇടവക സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹത്തിന്‍റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങൾ പാലിച്ച് സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്യാനാണ് തീരുമാനം. നിലവിൽ ആലപ്പുഴയിൽ പല ഇടത്തും കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്.
undefined
മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ആലപ്പുഴ ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിച്ചത്.
undefined
അതേസമയം, കൊവിഡ് മൂലം സഭാംഗങ്ങൾ മരിച്ചാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇവരുടെ മൃതദേഹങ്ങൾ സെമിത്തേരിയിൽ അടക്കം ചെയ്യാമെന്ന് സിഎസ്ഐ സഭയും തീരുമാനിച്ചു.
undefined
മധ്യകേരളം മഹാ ഇടവക ബിഷപ്പ് തോമസ് കെ ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് വയോധികന്‍റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ സിഎസ്ഐ സഭയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.
undefined
click me!