കെട്ടിടം തകര്‍ന്ന് വീഴാമെന്ന അവസ്ഥയില്‍; എങ്കിലും ദിവസവും 1200 ഓളം പേര്‍ക്ക് പൊതിച്ചോറ് നല്‍കി അനന്തപുരി കഫേ

Published : Jun 09, 2021, 06:28 PM ISTUpdated : Jun 15, 2021, 02:06 PM IST

1990 ഡിസംബര്‍ 12 നാണ് തിരുവനന്തപുരം നഗരസഭ സുവര്‍ണ്ണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്തത്. താഴത്തെ നില കൂടാതെ മൂന്ന് നിലയുള്ള കെട്ടിടത്തിലെ ഏറ്റവും താഴത്തെ നിലയില്‍  പ്രവര്‍ത്തിക്കുന്ന അനന്തപുരി കഫേ എന്ന കുടുംബശ്രീയുടെ ഹോട്ടല്‍ തിരുവനന്തപുരം നഗരത്തിലെത്തുന്നവര്‍ക്ക് പരിചിതമാണ്. തലസ്ഥാനത്ത് 20 രൂപയ്ക്ക് വയറ് നിറക്കാന്‍ പറ്റുന്ന ഒരു ഹോട്ടലുണ്ടെങ്കില്‍ അത് അനന്തപുരി കഫേയാണ്. ഈ കൊവിഡ് കാലത്ത് ഏതാണ്ട് 1200 ഉം 1500 ഉം ഇടയില്‍ ഊണുകളാണ് ഇവിടെ നിന്ന് പൊതിച്ചോറുകളായി പോകുന്നത്. ആയിരങ്ങളുടെ വിശപ്പടക്കുമ്പോഴും ആ ഊണ് തയ്യാറാക്കുന്ന പത്തോളം സ്ത്രീകള്‍ ഉള്ളില്‍ ആധിയുമായാണ് ജോലി ചെയ്യുന്നത്. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. 

PREV
112
കെട്ടിടം തകര്‍ന്ന് വീഴാമെന്ന അവസ്ഥയില്‍; എങ്കിലും ദിവസവും 1200 ഓളം പേര്‍ക്ക് പൊതിച്ചോറ് നല്‍കി അനന്തപുരി കഫേ

തിരുവനന്തപുരം ഓവര്‍ബ്രിഡ്ജ് ജംഗ്ഷനില്‍ നിന്നും സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് പോകുമ്പോള്‍ പഴയ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് മുന്നിലായി മൊത്തം നാല് നിലയില്‍ ഉയര്‍ന്നു നില്‍ക്കുന്ന 30 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ ഏറ്റവും താഴത്തെ നിലയിലാണ് കുടുംബശ്രീയുടെ അനന്തപുരി കഫേ പ്രവര്‍ത്തിക്കുന്നത്. 

212

ഈ കൊവിഡ് കാലത്തിനിടെ ഏതാണ്ട് 1500 ല്‍ താഴെ പേര്‍ക്ക് ഇവിടെ നിന്നും പൊതുച്ചോറുകള്‍ കൊടുത്തുവിടുന്നു. എന്നാല്‍, വിശപ്പകറ്റാന്‍ പെടാപ്പാട് പെടുന്നവര്‍ ഓരോ നിമിഷവും ഭയപ്പാടിലാണ് ജോലി ചെയ്യുന്നത്.

312

റോഡും കുടുംബശ്രീ ഹോട്ടല്‍ നില്‍ക്കുന്ന കോര്‍പ്പറേഷന്‍ കെട്ടിടവും ഉയര്‍ന്ന സ്ഥലത്താണ്. എന്നാല്‍ കെട്ടിടത്തിന് തൊട്ട് പുറകിലെ പറമ്പില്‍ നിന്നും മണ്ണെടുത്തതിനാല്‍ അവിടെ വലിയൊരു കുഴിയാണുള്ളത്. 

412

ഈ സ്ഥലത്ത് പൈലിങ്ങ് തുടങ്ങിയപ്പോഴാണ് നഗരസഭാ കെട്ടിടത്തിന്‍റെ അസ്ഥിവാരത്തിന് ഇളക്കം തട്ടിയത്. ഇന്ന് അനന്തപുരി കഫേയുടെ ഏറ്റവും പുറകിലെ മൂന്നാല് മുറികളുടെ ചുമരുകള്‍ കെട്ടിടവുമായി ബന്ധമില്ലാത്ത തരത്തില്‍ വിണ്ട് കീറി, തെന്നിനില്‍ക്കുന്ന അവസ്ഥയിലാണ്. 

512

മേയര്‍ ആര്യാ രാജേന്ദ്രനും മുന്‍ മേയര്‍ കെ ശ്രീകുമാറിനും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും നിരവധി തവണ പരാതി സമര്‍പ്പിച്ചെങ്കിലും കെട്ടിടത്തിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കുടുംബശ്രീ തൊഴിലാളികള്‍ പറയുന്നു.

612
712

ഒരു ദിവസത്തെ ഭക്ഷണം തയ്യാറാക്കുന്നതിനായി അതിരാവിലെ രണ്ട് - രണ്ടര മണിയോടെ തൊഴിലാളികളെല്ലാവരും എത്തും. അന്നേരം തുടങ്ങുന്ന പരിപാടികള്‍ വൈകീട്ട് ഏഴര വരെ നീളും. 

812

തകര്‍ന്ന് വീഴാറായ ചുമരുകളുള്ള ഈ കെട്ടിടത്തില്‍ ഒരു ദിവസം ഏതാണ്ട് 17 മണിക്കൂറോളമാണ് പത്തോളം സ്ത്രീകള്‍ ഇവിടെ പണിയെടുക്കുന്നത്. നിരവധി പരാതികള്‍ പോയപ്പോള്‍ ഒരിക്കല്‍ ചില ഉദ്യോഗസ്ഥര്‍ വന്ന് കെട്ടിടം പരിശോധിച്ചെന്നും കെട്ടിടത്തില്‍ മറ്റ് സ്ഥാപനങ്ങള്‍ നടത്താനുള്ള സുരക്ഷയില്ലെന്ന് അറിയിച്ചതായി  തൊഴിലാളികള്‍ പറഞ്ഞു. 

912
1012

ഹോട്ടലിനായി ചെറിയൊരു സര്‍ക്കാര്‍ ഗ്രാന്‍റ് കിട്ടിയിരുന്നെങ്കിലും നാല് മാസമായി അത് നിലച്ചിരിക്കുകയാണെന്ന് തൊളിലാളികള്‍ പറയുന്നു. കൊവിഡ് മഹാമാരിക്കിടെ നിയന്ത്രിതമായി സര്‍ക്കാര്‍ ഓഫീസുകളടക്കം പ്രവര്‍ത്തിക്കുമ്പോള്‍ നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തിപ്പെട്ട് പോകുന്നവര്‍ക്ക് ആശ്വാസമാണ് ഈ ജനകീയ ഹോട്ടല്‍.

1112

നേരത്തെ രാവിലെ ചായയും ലക്ഷുഭക്ഷണത്തിനും ഊണിനും വൈകീട്ടത്തെ ഭക്ഷണത്തിനുമെല്ലാം 20 രൂപയാണ് ഇവിടെ നിന്നും ഈടാക്കിയിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പാര്‍സല്‍ കൊടുക്കാന്‍ സര്‍ക്കാര്‍ അനുവധിച്ചതോടെ വീണ്ടും തുറന്നു. കൊവിഡ് അടച്ച് പൂട്ടലായതിനാല്‍ കൂടുതല്‍ ഊണുപൊതികള്‍ പോകുന്നുണ്ടെന്നും തൊഴിലാളികള്‍ പറഞ്ഞു. എങ്കിലും ഇവിടെ നില്‍ക്കുന്ന ഓരോ നിമിഷവും ഭയമാണെന്നും അവര്‍ പറഞ്ഞു. 

1212

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!

Recommended Stories