ഉപജില്ലാ കലോത്സവത്തില്‍ ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം; വേദിയില്‍ കുത്തിയിരുന്ന് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

First Published Nov 7, 2019, 1:25 PM IST

തിരുവനന്തപുരം സൗത്ത് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ യുപി വിഭാഗം സംഘനൃത്തത്തിന്‍റെ ഫലപ്രഖ്യാപനത്തെ ചൊല്ലി തര്‍ക്കം. തര്‍ക്കത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ വേദിയില്‍ പ്രതിഷേധമുയര്‍ത്തി. ഇതിനിടെ കുട്ടികള്‍ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ബൈജു വി മാത്യുവെടുത്ത ചിത്രങ്ങള്‍ കാണാം. 

തിരുവനന്തപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം വഴുതക്കാട് കോട്ടണ്‍ഹില്ല് സ്കൂളിലായിരുന്നു നടത്തിയത്.
undefined
ഇതിനിടെ രാത്രി വൈകീയപ്പോള്‍ യു പി വിഭാഗം സംഘനൃത്തത്തിന്‍റെ ഫലപ്രഖ്യാപനത്തെ ചൊല്ലി രക്ഷിതാക്കള്‍ തര്‍ക്കം തുടങ്ങി.
undefined
യുപി വിഭാഗം സംഘനൃത്തത്തില്‍ നന്നായി കളിച്ചത് കോട്ടണ്‍ഹില്ല് സ്കൂള്‍ ആണെന്ന് രക്ഷിതാക്കള്‍ അവകാശപ്പെട്ടു. വിധികര്‍ത്താക്കള്‍ ഫലപ്രഖ്യാപനം മനപൂര്‍വ്വം വൈകിച്ചതായി രക്ഷിതാക്കള്‍ ആരോപിച്ചു.
undefined
വിധി പ്രഖ്യാപനം മനപൂര്‍വ്വം താമസിപ്പിച്ച വിധികാര്‍ത്താക്കള്‍ പക്ഷപാതപരമായി പെരുമാറിയെന്നും ആരോപണമുയര്‍ന്നു.
undefined
എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് വിധികര്‍ത്താക്കളോ സംഘാടകരോ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
undefined
ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനവേദിയില്‍ കയറി പ്രതിഷേധമുയര്‍ത്തിയത്.
undefined
പ്രശ്നം രൂക്ഷമായപ്പോള്‍ പൊലീസ് സ്ഥലത്തെത്തി. അപ്പീല്‍ പോകാന്‍ തയ്യാറല്ലെന്നും നൃത്തത്തിന്‍റെ വീഡിയോ കണ്ട് ഫലം പ്രഖ്യാപിക്കണമെന്നുമാണ് രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.
undefined
രാത്രി ഏറെവൈകിയും വിദ്യാര്‍ത്ഥികള്‍ വേദിയില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് ഒന്നാം വേദിയിലെ പരിപാടികള്‍ മാറ്റിവെക്കുകയായിരുന്നു.
undefined
click me!