Published : Nov 05, 2019, 03:34 PM ISTUpdated : Nov 05, 2019, 04:07 PM IST
ഇന്ത്യയിലും കേരളത്തിലും കമ്മ്യൂണിസം ഒരു ആശയം എന്ന നിലയില്‍ വേരുറപ്പിച്ചിട്ട് നൂറ്റാണ്ടൊന്ന് ആയിട്ടില്ല. എന്നാല്‍ ആശയത്തില്‍ നിന്നും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു. അത് എവിടെവരെയെന്ന് ചോദിച്ചാല്‍, ഒരേ ആശയത്തില്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഹപാഠിയുടെ ഇടനെഞ്ചിലേക്ക് കത്തി കുത്തിയിറക്കും വരെയെന്ന് പറയുന്നിടം വരെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിലെ സിപിഎമ്മും അതിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനവും വളര്‍ന്നു കഴിഞ്ഞു. യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് ജയിലിലും ആര്‍ഭാട ജീവിതമാണെന്ന് ഇതിനിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പുറകേയാണ് കുത്ത് കേസിലെ പ്രതിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ നേതാവുമായ നസീമിന്‍റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. " തോല്‍ക്കാന്‍ മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി വിജയിച്ചത്." എന്ന നസീം മുന്നയുടെ പോസ്റ്റിന് താഴെ ഒരാള്‍ "നീയൊക്കെ ഏങ്ങനെ തോല്‍ക്കാന്‍ അമ്മാതിരി കോപ്പിയടി അല്ലെ നടത്തുന്നെ... " എന്ന് കമന്‍റ് ചെയ്തു. അതിന് താഴെയാണ് " കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് എന്‍റെ കഴിവാണെന്ന കമന്‍റുമായി നസീം മുന്ന എത്തിയത്. കുത്തി കേസ് പ്രതിയുടെ ധാര്‍ഷ്ഠ്യം വാര്‍ത്തയായതോടെ ട്രോളന്മാരും ഉണര്‍ന്നു. കാണാം ആ ട്രോളുകള്‍.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam