കേരളം; കൊവിഡ് 19 രോഗികള്‍ പതിനായിരത്തിലേക്ക്, ആശങ്കയായി തലസ്ഥാനം
First Published Jul 16, 2020, 11:59 AM IST
ആശങ്കകളേറ്റി തലസ്ഥാനത്ത് കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. ജില്ലയില്‍ മാത്രം രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് സർക്കാർ. അതോടൊപ്പം സ്വകാര്യമേഖലയെ കൂടി സഹകരിപ്പിച്ച് കൊണ്ട് കൊവിഡ് സെന്‍ററുകളുടെ എണ്ണം കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളതും തലസ്ഥാനത്താണ്. അതോടൊപ്പം മലപ്പുറം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ചിത്രങ്ങള്‍: മില്‍ട്ടന്‍ പി ടി , ക്യാമറ : FUJIFILM X100V