വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പഞ്ചായത്ത് പദ്ധതിയില്‍ അന്ധനായ കുമാരനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, പല കാരണങ്ങള്‍, പല 'പഞ്ചായത്ത് യുക്തി'കളില്‍ തട്ടി അത് കാണാമറയത്തായി. പിന്നീട് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കുമാരന് വീട് നല്‍കാമെന്ന് പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും നമ്മുടെ പഞ്ചായത്ത് സംവിധാനങ്ങള്‍ക്കകത്ത് അതും നടന്നില്ല.