സ്വര്‍ണ്ണക്കടത്ത് കേസ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം; സംഘര്‍ഷം

First Published Jul 9, 2020, 2:12 PM IST

തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിന്‍റെ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് സ്വപ്നാ സുരേഷും കൂട്ടാളി സന്ദീപ് നായരും സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടുക്കും പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടക്കുകയാണ്. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം കാണാം. ചിത്രങ്ങള്‍ : അക്ഷയ്. 

കൊവിഡ് 19 ന്‍റെ വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
undefined
ഇതിനിടെയാണ് സാമൂഹിക അകലം പോലും പാലിക്കാതെ പ്രതിഷേധക്കാരെത്തിയത്.
undefined
undefined
തിരുവനന്തപുരത്ത് നഗരസഭാ അതിര്‍ത്തിയായ പേരൂര്‍ക്കടയിലായിരുന്നു പ്രതിഷേധ പ്രകടനം.
undefined
പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെയും സ്വപ്നാ സുരേഷിന്‍റെയും കോലം കത്തിച്ചു.
undefined
undefined
കേസില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട പ്രതിഷേധക്കാര്‍ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
undefined
undefined
undefined
undefined
undefined
undefined
click me!