കനത്ത മഴ; അരുവിക്കര ഡാം തുറന്നു, കരകവിഞ്ഞ് കിള്ളിയാര്‍

Published : May 22, 2020, 04:30 PM ISTUpdated : May 22, 2020, 05:08 PM IST

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ മഴ തുടരുന്നു. ഏഴ് ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ചിത്രങ്ങള്‍ സജീഷ് അറവങ്കര, നിഖില്‍ പ്രദീപ്.

PREV
127
കനത്ത മഴ;  അരുവിക്കര  ഡാം തുറന്നു, കരകവിഞ്ഞ് കിള്ളിയാര്‍

വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. 

227

അരുവിക്കര ഡാം തുറന്നതിനെ തുടർന്ന് വെള്ളത്തിലായ മേലേക്കടവ് ആയിരവല്ലി തമ്പുരാൻ പാറ ക്ഷേത്രം.

327
427

തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്. ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. 

527

നഗരത്തിൽ അജന്ത തീയറ്റർ റോഡ് വെള്ളത്തിനടിയിലായി. കോട്ടൂർ, കുറ്റിച്ചൽ എന്നീ ഭാഗങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു. 

627
727

അരുവിക്കര ഡാമിന്‍റെ ഷട്ടർ തുറന്നത് മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

827

മഴക്കാല മുന്നൊരുക്കത്തിന്‍റെ ഭാഗമായി കാരാപ്പുഴ ഡാമിലെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 

927
1027

മൂന്ന് ഷട്ടറുകൾ അഞ്ച് സെൻറീമീറ്റർ വീതം നാളെ രാവിലെ 11 മണി മുതൽ തുറന്ന് വിടുന്നതാണ് തീരുമാനിച്ചിരിക്കുന്നത്. 

1127

കനത്ത മഴയെ തുർന്ന് തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കോട്ടൂർ, ആര്യനാട്, കുറ്റിച്ചൽ എന്നീ ഭാഗങ്ങളിൽ വെള്ളം കയറി.

1227
1327

കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

1427

രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയെ തുടർന്ന് കോട്ടൂർ, ആര്യനാട്, കുറ്റിച്ചൽ പ്രദേശങ്ങളിൽ തോടുകളും ആറുകളും നിറഞ്ഞുകവിഞ്ഞു. നിരവധി വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. 

1527
1627

കനത്ത മഴയിൽ ഉൾവനത്തിൽ മലവെള്ളപ്പാചിലാകാം കാരണം എന്നാണ് നിഗമനം. കാര്യോട് കുമ്പിൾമൂട് തോട് കരകവിഞ്ഞൊഴുകി. റോഡിൽ ഒരാൾ പൊക്കത്തിൽ അധികം വെള്ളം കയറുകയും ചെയ്തു

1727

ആനാട് പഞ്ചായത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. തേക്കുംമൂടും നെടുമങ്ങാടും വീടുകളില്‍ വെളളംകയറി.

1827
1927

കുമ്പിൾ മൂട് തോട് കരകവിയുകയും . വെള്ളം ഒഴികിയെത്തുന്ന അണിയില കടവും നിറഞ്ഞു കവിഞ്ഞു. കാരിയോട് പ്രദേശത്ത് തോടിന് സമീപത്തെ ഏലായിലാണ് വെള്ളം കയറിയത്. 

2027

കോട്ടൂര്‍, ഉത്തരംകോട് മേഖലയിലെ പല പ്രദേശങ്ങളും വെള്ളത്തിലായിട്ടുണ്ട്. കോട്ടൂർ-കാപ്പുകാട് , ഉത്തരംകോട്-പങ്കാവ് റോഡുകളിൽ വെള്ളം നിറയുകയും ചെയ്തിട്ടുണ്ട്. 

2127
2227

രാത്രി മൂന്ന് മണിയോടെയാണ് ഒഴുക്ക് ആരംഭിച്ചതും വെള്ളം നിറഞ്ഞു തുടങ്ങിയതും ഇതോടെയാണ് വെള്ളപ്പൊക്കം അനുഭവപ്പെട്ടതെന്നും നാട്ടുകാർ പറയുന്നു.

2327

കോട്ടൂർ സെറ്റിൽമെന്റിലേയ്ക്ക് വാഹനങ്ങൾ പോകാനോ, വനത്തിലുണ്ടായിരുന്ന വാഹനങ്ങൾ പുറത്തിറങ്ങാനോ കഴിയില്ല.  മലവില, കുരുന്തറക്കോണം പ്രദേശങ്ങൾ വെള്ളം നിറഞ്ഞിട്ടുണ്ട്. നിരവധി വീടുകളും, റോഡും, കൃഷിയിടങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. 

2427
2527

കോട്ടൂർ റോഡിലും വെള്ളം ക്രമാതീതമായി ഉയർന്നതോടെ ഗതാഗതം പൂർണമായും തടസപ്പെടുന്ന അവസ്ഥയാണ്. 

2627

മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര പരിസരവും വെള്ളത്തിനടിയിലാണ്. മുണ്ടണി, ചപ്പാത്ത് മുതൽ പച്ചക്കാട് ജംഗ്ഷൻ വരെ വെള്ളമെത്തി. ആര്യനാട്, നിലമ പ്രദേശങ്ങളിലും വെള്ളം കയറി.

2727

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories