ജോക്കറും നാഗവല്ലിയും; കാണാം ഒരു പ്രണയ കഥ

First Published Nov 21, 2019, 4:16 PM IST

ജോക്കറും നാഗവല്ലിയും വ്യത്യസ്ത സിനിമകളിലെ രണ്ട് അനശ്വരകഥാപാത്രങ്ങളാണ്. ഇരുവരും ഒന്നുചേര്‍ന്നാല്‍ ? ഈ ചിന്തയില്‍ നിന്നാണ് യാമി ഇരുവരെയും വച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യുന്നത്. ഇന്ന് ജോക്കറും നാഗവല്ലിയും  സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ബിബിഎ ഏവിയേഷന്‍ പഠനം കഴിഞ്ഞ യാമി കുറച്ച് കാലം ബെഗളൂരു എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ പാഷനായ ഫോട്ടോഗ്രാഫിക്ക് വേണ്ടി ജോലിയുപേക്ഷിച്ചു. കൊല്ലമാണ് യാമിയുടെ സ്വദേശം. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. രണ്ട് വര്‍ഷത്തോളമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് യാമി. കാണാം യാമിയുടെ ജോക്കറിനെയും നാഗവല്ലിയെയും. 

വാസപ്രസ്ഥത്തിലെ സുഭദ്രയും മണിചിത്രത്താഴിലെ നാഗവല്ലിയുമാണ് തനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെന്ന് യാമി പറയുന്നു. സുഭദ്രയുടെ ഫോട്ടോഷൂട്ട് ചെയ്തതിന് ശേഷമാണ് നാഗവല്ലിയെ വച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. ഏതാണ്ട് ഒരു വര്‍ഷത്തോളം ഈയൊരു ആശയവുമായി നടന്നു.
undefined
മണിചിത്രത്താഴ് എന്ന മലയാള ഹിറ്റ് സിനിമയില്‍ ശോഭന അവശ്വരമാക്കിയ കഥാപാത്രമാണ് നാഗവല്ലി. തന്‍റെ പ്രണയിനിയുമായി ചേരാന്‍ ആഗ്രഹിച്ച നാഗവല്ലിയെ രാജാവ് കൊല്ലുന്നു. മരണാനന്തരവും പകയുമായെത്തുന്ന നാഗവല്ലി പ്രതികാരം തീര്‍ക്കുന്നതാണ് സിനിമുടെ ഇതിവൃത്തം.
undefined
എന്നാല്‍ ജോക്കര്‍ ഇതില്‍ നിന്ന് ഏറെ വ്യത്യസ്തനാണ്. ജീവിക്കുന്ന സമൂഹത്തില്‍ നിന്നും നിരന്തരം ഏല്‍ക്കേണ്ടിവരുന്ന അപമാനമാണ് അയാളെ മാനസീകരോഗിയാക്കിമാറ്റുന്നത്. എന്നാല്‍ കുറ്റവാളിയായി നിയമത്തിന് മുന്നില്‍ നില്‍ക്കുമ്പോഴും അയാളെ വെറുക്കാന്‍ കാഴ്ചക്കാരന് കഴിയില്ല. അങ്ങനെയാണ് ആ കഥാപാത്രത്തിന്‍റെ സൃഷ്ടി.
undefined
രണ്ട് സിനിമകളില്‍ രണ്ട് രാഷ്ട്രീയ ദേശപരിസരത്ത് നിന്ന് വരുന്ന രണ്ട് ശക്തരായ കഥാപാത്രങ്ങള്‍. ഇവരൊരുവരും ഒറ്റ ഫ്രേമില്‍ വന്നാല്‍ എങ്ങനെയെന്ന ആലോചനയില്‍ നിന്നാണ് ഇത്തരമൊരും ഫോട്ടോഷൂട്ട് സാധ്യമായതെന്ന് യാമി പറയുന്നു.
undefined
നാഗവല്ലിക്ക് ചിലങ്ക കെട്ടുന്ന ജോക്കര്‍. ജോക്കറിന് നിറം തേച്ച് നാഗവല്ലി. രണ്ട് കഥാപാത്രങ്ങള്‍, രണ്ട് സാംസ്കാരിക രാഷ്ട്രീയ ദേശ പരിസരത്ത് ഉടലെടുത്ത രണ്ട് കഥാപാത്രങ്ങള്‍ പരസ്പരപൂരകങ്ങളാകുന്നു. ജോക്കറിനെയും ഹാര്‍ലി ക്വിനിനേയും ചേര്‍ത്താണ് മിക്കവാറും എല്ലാ ഫോട്ടോഷൂട്ടുകളും ഇറങ്ങുന്നത്. എന്നാല്‍ തന്‍റെ മനസില്‍ ഒരു വര്‍ഷത്തോളം ഉണ്ടായിരുന്നൊരു ആഗ്രഹമായിരുന്നു ഇരുവരെയും ഒന്നിച്ച് ഒരു ഫ്രേമിലൊതുക്കുകയെന്നതെന്ന് യാമി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
undefined
click me!