കൊച്ചുവേളിയില്‍ വിരുന്നെത്തിയത് ഉടുമ്പ് സ്രാവ്; തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍

First Published Nov 20, 2019, 9:11 AM IST

തിരുവനന്തപുരം കൊച്ചുവേളി കടപ്പുറത്ത് ഇന്നലെ വിരിച്ച കരമടി വലയില്‍ കുടുങ്ങിയത് ഉടുമ്പ് സ്രാവ്. ഇത്  വെള്ളുടുമ്പ് സ്രാവെന്നും അറിയപ്പെടുന്നു.  അപകടകാരിയല്ലയെങ്കിലും ഇതിനെ ഭക്ഷണമായി ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടില്‍ കാണപ്പെടുന്ന ഈ മത്സ്യം അബദ്ധത്തില്‍ വലയില്‍പ്പെട്ടുപോയാതാകാമെന്ന് മത്സ്യത്തൊഴിലാളിയായ അജിത്ത് ശംഖുമുഖം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.  കാണാം കരകാണാനെത്തിയ വെള്ളുടുമ്പിന്‍റെ കാഴ്ചകള്‍.

അപകടകാരിയല്ലാത്ത സ്രാവ് ഇനത്തില്‍പ്പെടുന്ന മത്സ്യമാണ് വെള്ളുടുമ്പ്. കടലിന്‍റെ അടിത്തട്ടില്‍ ഉടുമ്പിനെ പോലെ അടിഞ്ഞ് കിടക്കുന്നത് കാരണം ഇവയ്ക്ക് ഉടുമ്പ് സ്രാവെന്നും പേരുണ്ട്.
undefined
തൊലിപ്പുറത്തുള്ള വെള്ളപ്പുള്ളികള്‍ കാരണമാണ് ഇവയ്ക്ക് വെള്ളുടുമ്പ് സ്രാവെന്ന പേര് വരാന്‍ കാരണം. പുള്ളി ഉടുമ്പ് അഥവാ തിമിംഗലസ്രാവ് എന്നും ഈ മത്സ്യത്തിന് പേരുണ്ട്. ശാസ്ത്രീയ നാമം Rhincodon typus.
undefined
ഇവയ്ക്ക് സൂര്യപ്രകാശം ഇഷ്ടമല്ലെന്നും അതിനാലാണ് കടലിന്‍റെ അടിത്തട്ടില്‍ അടിഞ്ഞ് കിടക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു.
undefined
മത്സ്യവിഭാഗത്തില്‍പ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ്. തിമിംഗലം സസ്തനി ഇനത്തില്‍പ്പെടുന്നതിനാണ്, അതിനാല്‍ മത്സ്യങ്ങളില്‍ വലിയവനെന്ന അവകാശം വെള്ളുടുമ്പ് സ്രാവിനാണ്.
undefined
ഇവയെ മനുഷ്യന്‍ ഭക്ഷണമായി ഉപയോഗിക്കാറില്ല. എന്നാല്‍ പണ്ട് കാലത്ത് മരം കൊണ്ട് നിര്‍മ്മിക്കുന്ന വള്ളത്തിന്‍റെ അടിഭാഗത്ത് ഈ സ്രാവില്‍ നിന്നും ഉണ്ടാക്കുന്ന എണ്ണ പുരട്ടാറുണ്ട്. ഇത് വള്ളത്തിന് കടലില്‍ നല്ല വേഗത നല്കുന്നു.
undefined
കൊച്ചു വേളി കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ ബ്രൂണോയുടെ കരമടി വലയിലാണ് വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വല വലിച്ച് കയറ്റിയ ശേഷമാണ്, കിട്ടിയത് വെള്ളുടുമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ സ്രാവിനെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ വിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്. അതിനാല്‍ തന്നെ ഇതിനെ പിടിച്ചാല്‍ വന്യജീവി നിയമപ്രകാരം കേസെടുക്കും.
undefined
വലിയില്‍ കുടുങ്ങിയ സ്രാവിനെ കടലിലേക്ക് തന്നെ തള്ളിവിട്ടെങ്കിലും കടല്‍ കലങ്ങിക്കിടന്നതിനാല്‍ ദിശയറിയാതെ സ്രാവ് വീണ്ടും കരയിലേക്ക് തന്നെ കയറിവന്നു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ ഏറെ പാടുപെട്ടാണ് വെള്ളുടുമ്പ് സ്രാവിനെ വീണ്ടും കടലിലേക്ക് തന്നെ തള്ളിവിട്ടത്.
undefined
കൊച്ചു വേളിക്കടപ്പുറത്ത് കടലിന്‍റെ നിറം മാറ്റത്തിന് കാരണം ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നും കടലിലേക്ക് നേരിട്ട് പുറം തള്ളുന്ന സൾഫ്യൂരിക് ആസിഡ് കലർന്ന രാസമാലിന്യങ്ങളടങ്ങിയ ജലമാണ്. ഫാക്ടറിയില്‍ നിന്നും രാസമാലിന്യങ്ങളടങ്ങിയ വിഷ ജലം പുറത്ത് വിടുപ്പോള്‍ ഈ ഭാഗത്തെ കടല്‍ത്തീരം ഏതാണ്ട് ഒരു കിലോമീറ്ററോളം ഇത്തരത്തില്‍ ചുവന്ന് കലങ്ങിയ നിറത്തിലാണ് കാണപ്പെടുന്നത്. ഇത് കടല്‍ ജീവികള്‍ക്കും തീരപ്രദേശത്തെ മനുഷ്യനും ആരോഗ്യപരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടും മാലിന്യജല സംസ്കരണത്തിന് കാര്യമായ പദ്ധതികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
undefined
click me!