കാസർകോട് മാവിക്കട്ടയിൽ ടാറിംഗിന് പിന്നാലെ റോഡരുകിൽ ഉപേക്ഷിച്ചിരുന്ന ചൂട് ടാർ വീപ്പയിൽ കുടുങ്ങി ജീവന് വേണ്ടി പുളഞ്ഞ പട്ടിക്കുട്ടികള്‍ക്ക് പുതുജീവന്‍. പ്രദേശവാസിയുടെയും കാസർകോട് ഫയർഫോഴ്‌സിന്‍റെയും ഇടപെടലാണ് പട്ടിക്കുട്ടികള്‍ക്ക് അനുഗ്രഹമായത്. കഴിഞ്ഞ ദിവസം മാവിക്കട്ട റോഡിലെ ചൂരിപ്പള്ളയിലാണ് ഹൃദയഭേദകമായ സംഭവം.
25
ജീവന് വേണ്ടി മല്ലിടുന്ന പട്ടിക്കുട്ടികള്‍, ഹൃദയഭേദക കാഴ്ച
റോഡരുകിൽ നിന്നു പട്ടിക്കുട്ടികൾ കരയുന്നത് കേട്ടാണ് പരിസരവാസിയായ രാജേഷ് ലോബേ സ്ഥലത്തെത്തിയത്. നോക്കുമ്പോള്‍ കടുത്ത വെയിലിൽ ഉരുകിയ ടാറിനുള്ളിൽ നിന്നു പുറത്തേക്കുയരാൻ പറ്റാതെ ജീവന് വേണ്ടി മല്ലിടുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്. ആരുടെയും മനസലിയിക്കുന്ന കാഴ്ചയായിരുന്നു അത്. പട്ടിക്കുട്ടികളെ രക്ഷിക്കാന്‍ രാജേഷ് ആവുന്നതും ശ്രമിച്ചു. എങ്കിലും പരാജയപ്പെട്ടു.
35
ഫയര്‍ഫോഴ്സിനെ വിളിക്കുന്നു
അങ്ങനെയാണ് ഫയര്‍ഫോഴ്സിനെ അറിയിക്കാന്‍ തീരുമാനിച്ചു. രാജേഷ് വിളിച്ച് കാര്യം പറഞ്ഞതോടെ ഫയര്‍ ഫോഴ്സ് എത്താമെന്നറിയിച്ചു. സാധന സാമഗ്രികളുമായി ഫയര്‍ഫോഴ്സ് എത്തി.
വിളി ലഭിച്ച ശേഷം സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ ബി. സുകുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. മണ്ണെണ്ണയും ഡീസലും ഉപയോഗിച്ച് ടാർ വീപ്പ മൃദുവാക്കി, വീപ്പ വെട്ടിപ്പൊളിച്ച് പട്ടിക്കുട്ടികളെ ഓരോന്നായി പുറത്തെടുത്തു. ഇതോടെ രാജേഷും ഹാപ്പിയായി.
55
പട്ടിക്കുട്ടികള്‍ ജീവിതത്തിലേക്ക്...
ശരീരത്തിൽ പറ്റിയിരുന്ന ടാർ പൂർണ്ണമായി നീക്കംചെയ്‌ത ശേഷമാണ് അവരെ സുരക്ഷിതമായി സ്വതന്ത്രരാക്കിയത്. റസ്‌ക്യൂ സംഘത്തിലുണ്ടായിരുന്നവർ: രാജേഷ് പാവൂർ, ഷൈജു, ഹോംഗാർഡ് രാജു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam