കൊവിഡ്19 ലോക്ക് ഡൗണ്‍; മലപ്പുറവും ഡ്രോണിന് കീഴില്‍

First Published Apr 1, 2020, 2:17 PM IST

ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയില്‍  പൊലിസ് നിരീക്ഷണം ശക്തമാകുന്നതിനായി നടപ്പാക്കുന്ന ഡ്രോൺ നിരീക്ഷണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം വേങ്ങരയിൽ ജില്ലാ പൊലിസ് മേധാവി യു അബ്ദുൽ കരിം നിർവഹിച്ചു. ഇതോടെ ഡ്രോൺ നിരീക്ഷണം ഉറപ്പാക്കുന്ന സംസ്ഥാനത്തെ എട്ടാമത്തെ ജില്ലയായി മലപ്പുറം. എമർജൻസി റസ്ക്യൂ ഫോഴ്സിന്‍റെ സഹകരണത്തോടെ കോട്ടക്കലിലെ ഐക്കാമാണ് സൗജന്യമായി ഡ്രോൺ നിരീക്ഷണത്തിന് വിട്ടു നൽകിയത്. ചിത്രങ്ങള്‍:  സിഫൈറൂസ്, എ.ഫഹദ്, പി.ഫത്താഹ് എന്നിവരുടെ നേതൃത്യത്തിലാണ് ഡ്രോൺ പ്രവർത്തിപ്പിക്കുന്നത്.
 

അങ്ങാടികൾ, ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിഹഗവീക്ഷണം നടത്തി ഓൺലൈൻ വഴി ദൃശ്യങ്ങൾ അതാത് സമയം പൊലിസിന് കൈമാറുന്ന സംവിധാനമാണ് മലപ്പുറത്ത് ഉപയോഗിക്കുന്നത്.
undefined
undefined
ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ പരിശോധിച്ചായിരിക്കും പൊലിസിന്‍റെ തുടർ നടപടികളുണ്ടാവുക.
undefined
undefined
7 കിലോമീറ്റർ ഉയരത്തിലും അത്രയും തന്നെ ദൂരത്തിലും പറന്ന് നിരീക്ഷണം നടത്താനും ഡ്രോണ്‍ കൊണ്ടാവുമെന്ന് പൊലിസ് പറഞ്ഞു.
undefined
undefined
വിജയകരമാവുമെങ്കിൽ ജില്ലയിലെ ഇതര പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് എസ്പി പറഞ്ഞു.
undefined
undefined
ലോക്ക് ഡൗൺ നിലനിൽക്കെ അപ്രസക്തമായ കാര്യങ്ങൾക്കടക്കം ജനങ്ങൾ വാഹനങ്ങളുമായി റോഡിലിറങ്ങതും വിവിധയിടങ്ങളിൽ കൂട്ടം കൂടുതന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടികൾ തുടർ ദിവസങ്ങളിലുണ്ടാവുമെന്നും ജില്ലാ പൊലിസ് മേധാവി യു അബ്ദുൽ കരീം പറഞ്ഞു.
undefined
undefined
ഹെൽമറ്റ്, വാഹനങ്ങളുടെ രേഖ എന്നിവയടക്കം തുടർ ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കും.
undefined
undefined
ഡൽഹി, മറ്റ് പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ജമാ അത്തിന് പോയി തിരിച്ചെത്തിയ 42 പേർ ക്വോറന്‍റീനിലുണ്ട്.
undefined
ഇവരുടക്കം നിരവധി പേർ മലപ്പുറത്ത് പൊലീസിന്‍റെ നിരീക്ഷണത്തിലാണ്.
undefined
undefined
ചടങ്ങിൽ ഡി വൈ എസ് പി ജലീൽ തോട്ടത്തിൽ, വേങ്ങര സ്റ്റേഷൻ ഓഫിസർ സി ഐ .പി എം ഗോപകുമാർ, എസ് ഐ എൻ റഫീഖ് ,ഇ.ആർ.എഫ് വളണ്ടിയർ സി.ഫസലു എന്നിവരും പങ്കെടുത്തു.
undefined
click me!