ശാസ്ത്രമേള; കൗതുകമുണര്‍ത്തുന്ന കുട്ടിക്കണ്ടുപിടിത്തങ്ങള്‍ കാണാം

First Published Nov 4, 2019, 12:08 PM IST

53-മത് സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള, 39 -ാമത് കേരള സ്കൂള്‍ പ്രവൃത്തി പരിചയമേള, 34 -മത് കേരള സ്കൂള്‍ ഗണിത ശാസ്ത്രമേള, 25 -മത് കേരള സ്പെഷ്യല്‍ സ്കൂള്‍ പ്രവൃത്തിപരിചയമേള, 18 -മത് ഐടി മേള, 15 -മത് വൊക്കേഷണല്‍ എക്സ്പോ ആന്‍റ് കരിയര്‍ ഫെസ്റ്റ്, 14 -മത് കേരള സ്കൂള്‍ സാമൂഹ്യ ശാസ്ത്രമേള എന്നീ മേളകളാണ് തൃശ്ശൂര്‍, കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍, ടിഎംവിഎച്ച്എസ്എസ് പെരുമ്പലാവ്, കോണ്‍കോഡ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ് ചിറമങ്ങാട്, കുന്നംകുളം ബിസിജിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലായി നടക്കുകയാണ്.

അഞ്ച് വേദികളിലായി 350 മത്സര ഇനങ്ങളാണ് നടക്കുന്നത്. പന്ത്രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവം കുന്ദംകുളത്തും സമീപ പ്രദേശങ്ങളിലെ അഞ്ച് വിദ്യാലയങ്ങളിലുമാണ് നടക്കുന്നത്. കുന്ദംകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ മേള ഉദ്ഘാടനം ചെയ്യ്തു. ആദ്യ ദിനം വ‍ർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ, തത്സമയ നിർമ്മാണം എന്നിവയായിരുന്നു ആകർഷക ഇനങ്ങൾ. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രം, ഐടി, പ്രവർത്തി പരിചയമേള എന്നിവയിലായി 12000 ലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. വൊക്കേഷണൽ എക്സ്പോയും സ്പെഷ്യൽ സ്കൂൾ പ്രവർത്തി പരിചയ മേളയും ഇതോടൊപ്പം നടക്കും. കാഴ്ചക്കും കേൾവിക്കും പരിമിതി ഉള്ളവർക്ക് 34 ഇനങ്ങളിൽ മത്സരം നടക്കും. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അരുണ്‍ രാജ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.  

കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയ്ക്ക് . പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവന്‍ ബാബു ഐഎഎസ് പതാക ഉയര്‍ത്തുന്നു.
undefined
ശാസ്ത്രമേളയ്ക്കെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ നില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും രമ്യാ ഹരിദാസ് എം പിയും.
undefined
ശാസ്ത്രമേളയ്ക്ക് മുമ്പായി പ്രാര്‍ത്ഥനാ ഗാനം ചൊല്ലുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനാണ് 53-മത് സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള ഉദ്ഘാടനം ചെയ്തത്.
undefined
സൂര്യപ്രകാശം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന ഉപകരണം അവതരിപ്പിച്ചത് ചാലക്കുടി സേക്രട്ട് ഹേര്‍ട്ട് വിദ്യാര്‍ത്ഥികളായ വാരിധി യു, അലീന ആന്‍റണി എന്നിവരാണ്. കണ്ണാടിയില്‍ പതിയുന്ന സൂര്യപ്രകാശം ഒരു പ്രത്യേക സ്ഥലത്ത് ഫോക്കസ് ചെയ്താണ് പാചകം സാധ്യമാക്കുന്നത്. ഒരു മിനിറ്റ് കൊണ്ട് മുട്ട പൊരിക്കാം.
undefined
വിവിധോദ്ദേശ വാഹനം; ഒരേ സമയം ഏഴോളം കാര്യങ്ങള്‍ ഈ വാഹനം കൊണ്ട് ചെയ്യാന്‍ സാധിക്കും. കള നശിപ്പിക്കാം, വിത്തിടാം , വെള്ളം നനയ്ക്കാം, ചളിയിൽ പൂണ്ടാൽ വണ്ടിയിൽ ഇരുന്ന് തന്നെ ചളിയിൽ നിന്ന് ഉയര്‍ന്നുവരാം. സോളാറും പെട്രോൾ ഇന്ധനവും ഉപയോഗിച്ചാണ് വാഹനം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് സികെജിഎംഎച്ച്എസ്എസ് ചിങ്ങപുരം സ്കൂളിലെ അദ്വൈതാണ് ഈ വാഹന നിര്‍മ്മാതാവ്.
undefined
എറണാകുളം തോപ്പുംപടി അവര്‍ ലേഡീസ് കോണ്‍വെന്‍റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ അല്‍തിയ ഡിസല്‍വാ, സഞ്ജനാ മരിയം എന്നീ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച, ബാറ്ററിയിൽ പ്രവർത്തിക്കുന്ന, ജലസ്രോതസ്സുകൾ വൃത്തിയാക്കുന്ന ബോട്ട്.
undefined
ഈ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോഴും ആളുകള്‍ക്ക് കയറാമെന്ന് സ്ഥാപിക്കുകയാണ് പരിയാരം, സെന്‍റ് മേരീസ് എച്ച് എസ് എസ് മലപ്പുറത്തെ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ നോഷിന്‍ ജോസഫ് സോണിയും 9 -ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മരിയം റോസ് സോണിയും.
undefined
കുഴൽ കിണർ അപകടങ്ങളിൽപ്പെടുന്ന കുട്ടികളെ രക്ഷിക്കാൻ ഒരു റിമോട്ട് കണ്ട്രോൾ റോബോട്ടുമായി എത്തിയിരിക്കുകയാണ് ആലുവ സൗത്ത് വാഴക്കുളം സ്കൂളിലെ 8 ക്ലാസ് വിദ്യാര്‍ത്ഥി സൂര്യ ജോസും , 10 ക്ലാസ് വിദ്യാര്‍ത്ഥി ശിവദേവും. നി ഒരു കുട്ടിക്കും സുജിത്തിന്റ് വിധി ഉണ്ടാകരുതെന്നാണ് ഇവരുടെ ആഗ്രഹം
undefined
സ്വച്ഛഭാരതതാണ് ഇപ്പോള്‍ ഇന്ത്യയുടെ മുദ്രാവാക്യങ്ങളിലൊന്ന്, ഈ മുദ്രാവാക്യത്തിന് ഏറെ സഹായകരമായ ഒന്നാണ് വയനാട് തൃശ്ശ്ലേരി ജി എച്ച് എസ് എസ് 9 -ാം ക്ലാസ് വിദ്യാര്‍ത്ഥി ജെസ്ലിയാ ജോണിയും 10 -ാം ക്ലാസ് വിദ്യാര്‍ത്ഥി അഷികാ രവീന്ദ്രനും അവതരിപ്പിച്ച സ്വയം വൃത്തിയാക്കുന്ന ടോയ്‌ലറ്റ്.
undefined
പ്രവൃത്തി പരിചയമേളയിലെ കുട്ടനിര്‍മ്മാണത്തില്‍ നിന്ന്.
undefined
പ്രവൃത്തി പരിചയമേളയിലെ പ്ലാസ്റ്റര്‍ ഓഫ് പാരിസ് നിര്‍മ്മാണത്തില്‍ നിന്ന്.
undefined
പ്രവൃത്തി പരിചയമേളയിലെ പ്ലാസ്റ്റര്‍ ഓഫ് പാരിസ് നിര്‍മ്മാണത്തില്‍ നിന്ന്.
undefined
ശാസ്ത്രമേളയുടെ ഡോക്യുമെന്‍റേഷന്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഏഷ്യനെറ്റ് ക്യാമറാമാന്‍ മധുവില്‍ നിന്ന് സംശയനിവാരണം നടത്തുന്നു.
undefined
പ്രവൃത്തി പരിചയമേളയിലെ കാര്‍പെന്‍റര്‍ വിഭാഗത്തില്‍ നിന്നും.
undefined
പ്രവൃത്തി പരിചയമേളയിലെ കൃഷി വിഭാഗത്തില്‍ നിന്ന് കുട്ടികള്‍ തന്നെ ഡോക്യുമെന്‍റേഷന്‍ ചെയ്യുന്നു.
undefined
പ്രവൃത്തി പരിചയമേളയിലെ കൃഷി വിഭാഗത്തില്‍ നിന്ന്, പുതിയ ഇനം ബഡ്ഡിങ്ങ് രീതികളെ പരിചയപ്പെടുത്തുന്ന കുട്ടി.
undefined
undefined
ഉച്ചഭക്ഷണത്തിരക്ക്; ശാസ്ത്രത്തിന് വിശന്നില്ലെങ്കിലും ഞങ്ങള്‍ക്ക് വിശക്കും.
undefined
ശാസ്ത്രമേളയില്‍ ഉച്ചഭക്ഷണത്തിനിടെ
undefined
പ്രവൃത്തി പരിചയമേളയിലെ കുട നിര്‍മ്മാണത്തില്‍ നിന്ന്.
undefined
click me!