രണ്ടാം പിറന്നാളില്‍ കൊച്ചി മെട്രോ ലാഭത്തിലോ; കണക്കുകള്‍ ഇങ്ങനെ

First Published Jun 17, 2019, 12:54 PM IST

കൊച്ചി കണ്ടാല്‍ അച്ചിവേണ്ടെന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കൊച്ചിലെത്തിയാല്‍ മെട്രേോ നിര്‍ബന്ധം എന്നായി നാഗരം കാണാനെത്തുന്നവര്‍ക്ക്. എന്നാല്‍ പതുക്കെ ആദ്യം കയ്ച്ച് പിന്നെ മധുരിച്ച് മെട്രോ അങ്ങനെ കൊച്ചിക്ക് സ്വന്തമാകുകയാണ്. അതേ നമ്മടെ കൊച്ചി മെട്രോ ബാലാരിഷ്ടതകള്‍ മറികടന്ന് അങ്ങനെ നഗരഹൃദയദമനികളിലൂടെ ഒഴുകുന്നു. കൊച്ചിയുടെ ജീവനാഡിയായി...

(ചിത്രങ്ങള്‍ക്ക് കപ്പാട് : കൊച്ചി മെട്രോ ഫേസ്ബുക്ക് പേജ്)

രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും വരവും ചെലവും ഒന്നാക്കി കൊച്ചി മെട്രോ
undefined
നോക്ക് രണ്ട് വര്‍ഷത്തിന്‍റെ മാറ്റം. കാഴ്ചയ്ക്ക് മാത്രമല്ല. ജീവിതത്തിലുമുണ്ടീമാറ്റം. ഇല്ലേ...?
undefined
ഇനി ലക്ഷ്യം തൃപ്പൂണിത്തുറ. പിന്നെ ജലമെട്രോ. അങ്ങനെ നമ്മുക്ക് യാത്രകളൊക്കെ രസകരമാക്കാം.
undefined
രണ്ട് വര്‍ഷം കൊണ്ട് വന്ന്, കണ്ട്, കീഴടങ്ങി പോയത് 2 കോടി 58 ലക്ഷം പേരാണ്. ന്തേ നിങ്ങള് കേറീല്ലേ.. വാ.. വന്ന് കണ്ടിട്ട് പൂവ്വാ.
undefined
ടിക്കറ്റ് വിറ്റ് കിട്ടിയത് 83 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനമായി 68 കോടി രൂപയും. കാര്യമൊക്കെ കാര്യം വൃത്തീടെ കാര്യത്തില്‍ ഞാനിത്തിരി കര്‍ശനക്കാരനാ.. അറിയാല്ലോ.
undefined
പ്രതിദിനം ശരാശരി 40,000 പേര്‍. അതിലിരട്ടി സ്വപ്നങ്ങള്‍... എന്നിലൂടെ നിങ്ങളിലേക്ക്...
undefined
വാരാന്ത്യത്തിലും ആഘോഷദിവസങ്ങളിലും 45,000 പേരെ പല വഴിക്ക് ഇറക്കിവിടും.
undefined
മഹാപ്രളയത്തില്‍ നഗരത്തിന്‍റെ നട്ടെല്ലായിരുന്നു ഞാന്‍.
undefined
വരൂ നമ്മുക്ക് സ്വപനങ്ങളിലേക്ക് യാത്ര പോകാം.
undefined
അടുത്ത വർഷം ഫെബ്രുവരിയിൽ നമ്മുക്കൊന്നിച്ച് പേട്ട വരെ പോകാം.
undefined
ഓഗസ്റ്റ് പകുതിയോടെ എനിക്ക് നിങ്ങളെ തൈക്കൂടം വരെ എത്തിക്കാനാകും.
undefined
പിന്നെ ഞാന്‍ സ്വതന്ത്രനാകാന്‍ പോകുന്നു. ഡിഎംആർസി വിട്ട് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയിൽ നിർമ്മാണം കെഎംആർഎൽ നേരിട്ട് ഏറ്റെടുക്കും.
undefined
കേന്ദ്ര അനുമതി ലഭിച്ചാൽ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിനും വേഗമേറും.
undefined
അടുത്ത വർഷം ഏപ്രിൽ മാസത്തിൽ വാട്ടർ മെട്രോ കൂടി സർവ്വീസ് തുടങ്ങിയാൽ മെട്രോ കൂടുതൽ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ.
undefined
കൊച്ചി കാണാനെത്തിയാല്‍ എന്‍റൊപ്പം സെല്‍ഫിയില്ലാതെ പോകരുത്. 'നമ്മളൊന്ന് നമ്മുക്കൊരു സെല്‍ഫി' എന്നല്ലേ പ്രമാണം.
undefined
click me!