അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

കണ്ണൂർ: കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ച് കണ്ണൂർ റീജിയണൽ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജില്ലാ കളക്ടർ അരുൺ കെ. വിജയൻ ജാഗ്രതാ നിർദേശം നൽകി. പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നും ഏതെങ്കിലും പ്രത്യേക മേഖലയെ നിരീക്ഷിക്കാനുള്ള നിർദ്ദേശം നൽകിയിട്ടില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. പ്രദേശത്ത് അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോർട്ട് ചെയ്യുന്നത് നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | School Kalolsavam | Rahul Mamkootathil | Malayalam Live News l Kerala news