കടുവയെ പിടിക്കാൻ എസ്റ്റേറ്റിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്; ചിത്രങ്ങൾ കാണാം

Web Desk   | Asianet News
Published : May 08, 2020, 04:49 PM ISTUpdated : May 08, 2020, 04:50 PM IST

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടിക്കാൻ കൂടി സ്ഥാപിച്ച് വനം വകുപ്പ്. പി വിനീഷ് മാത്യുവിനെ ആക്രമിച്ചതിന് സമീപത്താണ് കൂട് സ്ഥാപിച്ചത്. എസ്റ്റേറ്റിൽ ക്യമാറകളും സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചു. തണ്ണിത്തോട് പ്ലാന്‍റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റിൽ ഇറങ്ങിയ കടുവയെ പിടികൂടാനാണ് വനംവകുപ്പിന്‍റെ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയും  പ്രദേശത്ത് കടുവ എത്തിയിരുന്നു.  

PREV
14
കടുവയെ പിടിക്കാൻ എസ്റ്റേറ്റിൽ കൂട് സ്ഥാപിച്ച് വനംവകുപ്പ്; ചിത്രങ്ങൾ കാണാം

രണ്ട് വീടുകൾക്ക് സമീപം കടുവ എത്തിയതായി നാട്ടുകാർ പറഞ്ഞു. ഇര തേടാൻ ബുദ്ധിമുട്ടുള്ള വിധം കടുവക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നറിയാൻ ക്യാമറ സ്ഥാപിച്ച് നിരീക്ഷിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

24

ഡ്രോൺ നിരീക്ഷണവും നടത്തും. കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ആളുകൾക്ക് മുന്നറിയിപ്പും വനംവകുപ്പ് നൽകി. ഇതിന് സമീപം കൊക്കാത്തോടും നേരത്തെ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു.

34

കടുവ കാട്ടിലേക്ക് പോയിട്ടില്ലാത്തതിനാൽ ഭീതിയിലാണ് പ്രദേശത്തെ ജനങ്ങൾ. ഒറ്റക്ക് പുറത്തിറങ്ങരുതെന്നും വനംവകുപ്പ്  മുന്നറിയിപ്പ് നൽകുന്നു. കൂട് വച്ച് പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കുന്നതും പരിഗണിക്കും.

44

വിനീഷിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സ്വദേശമായ ഇടുക്കി കഞ്ഞിക്കുഴിയിലേക്ക് കൊണ്ട് പോയി. ആശ്രിതർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കുമെന്ന് ഡി എഫ് ഒ അറിയിച്ചു.

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories