വിലയില്ല; നേന്ത്രവാഴക്കുലയുമായി കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്

First Published Feb 26, 2020, 3:58 PM IST

കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ കൊച്ചിയിലുള്ള ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. വാഴക്കുലകളുമായാണ് കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരന്നത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സോളമന്‍ റാഫേല്‍ പകര്‍ത്തിയ കര്‍ഷകമാര്‍ച്ചിന്‍റെ ചിത്രങ്ങള്‍ കാണാം.

നിലവില്‍ കിലോയ്ക്ക് 20 രൂപ മാത്രം വിപണി വിലയുള്ള ഏത്തവാഴക്കുലകളുമായാണ് കര്‍ഷകര്‍ മാര്‍ച്ചിനെത്തിയത്.
undefined
കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവിവ് പരിഹാരം കാണുക, വിള ഇന്‍ഷൂര്‍ ചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക, തുടങ്ങി 13 ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തിയത്.
undefined
കേരള സ്വാശ്രയ കര്‍ഷക സ്വതന്ത്ര യൂണിയന്‍റെ നേതൃത്വത്തിലായിരുന്നു സമരം.
undefined
കേരളത്തിലെ കര്‍ഷകര്‍ ജൈവ രീതിയില്‍ കൃഷി ചെയ്യുന്ന ഉത്പന്നങ്ങള്‍ വാങ്ങാതെ തമിഴ്നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത് നാടന്‍ ഇനങ്ങള്‍ എന്ന രീതിയില്‍ വിഎഫ്പിസികെ വില്‍ക്കുന്നതായും കര്‍ഷകര്‍ ആരോപിച്ചു.
undefined
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിയെ രക്ഷിക്കാന്‍ നടപടി വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
undefined
പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടിയെടുത്തില്ലെങ്കില്‍ ജില്ലകള്‍ തോറും സമരം തുടങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.
undefined
undefined
click me!