Published : Feb 22, 2020, 10:49 AM ISTUpdated : Feb 22, 2020, 10:59 AM IST
മരിച്ചുപോയ പിതൃക്കള്‍ക്ക് കര്‍മ്മം ചെയ്യുന്നതിനെയാണ് തര്‍പ്പണം എന്ന് പറയുന്നത്. ഹൈന്ദവ വിശ്വാസ പ്രകാരം പിതൃക്കള്‍ക്ക് മോക്ഷം സാധ്യമാകുന്നത് ജീവിച്ചിരിക്കുന്ന ബന്ധുക്കള്‍ നടത്തുന്ന ഇത്തരം ചടങ്ങുകളിലൂടെയാണ്. കര്‍ക്കിടം, തുലാം മാസത്തിലെ അമാവാസിയിലാണ് പൊതുവേ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ ഇതോടൊപ്പം തന്നെ പ്രാധാന്യമുള്ള ദിവസമാണ് ശിവരാത്രി. ആലുവാ ശിവക്ഷേത്രത്തിന് മുന്നിലെ മണപ്പുറം ശിവരാത്രിക്ക് തൊട്ടടുത്ത ദിവസം ബലിതര്‍പ്പണത്തിനായൊരുങ്ങും. അരി, പൂവ്, വെള്ളം, എള്ള് എന്നിവ പല തവണ തര്‍പ്പണം ചെയ്യുന്നതിലൂടെ പിതൃക്കള്‍ക്ക് മോക്ഷം സാധ്യമാകുമെന്നാണ് ഹൈന്ദവ വിശ്വാസം. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സോളമന്‍ റാഫേല്‍, ഇന്ന് രാവിലെ ആലുവാ മണപ്പുറത്ത് നിന്ന് പകര്‍ത്തിയ ബലിതര്‍പ്പണ ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam