നിദ ഫാത്തിമ; സമരമുഖത്തെ പുതുനായിക

Published : Nov 25, 2019, 03:17 PM ISTUpdated : Nov 25, 2019, 03:39 PM IST

നിദ ഫാത്തിമയെ മലയാളി അറിയുന്നത് കഴിഞ്ഞ ദിവസം സുല്‍ത്താന്‍ബത്തേരി ഗവ.സര്‍വജന എച്ച് എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി  സ്കൂളിലെ ക്ലാസ് മുറിയില്‍ ഇരുക്കവേ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ മരണത്തോടെയായിരുന്നു. എന്നാല്‍ വയനാട്ടുകാര്‍ക്ക് നിദ സുപരിചിതയാണ്. നേരത്തെ വയനാട്ടില്‍ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ സമരമുഖത്ത് നിലയുറപ്പിച്ചവരില്‍ മുന്നില്‍തന്നെയുണ്ടായിരുന്നു നിദ ഫാത്തിമ. പിന്നീട് നിദയെ സമരമുഖത്ത് കണ്ടത് സ്വന്തം സ്കൂളിലെ സഹപാഠിയുടെ മരണത്തോടെയായിരുന്നു. ആര്‍ജ്ജവത്തോടെയുള്ള നിദയുടെ വാക്കുകള്‍ ഒരോ മലയാളിയുടെയും കാത്തുകളില്‍ ആഞ്ഞ് പതിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രായോഗീക ജ്ഞാനം പോലുമില്ലാത്ത അധ്യാപകരാണോ അവിടെ പഠിപ്പിക്കുന്നതെന്ന് ഓരോ മലയാളിയും സ്വയം ചോദിച്ചു. ഇന്ന് നിദ വയനാട്ടിലെ സമരങ്ങളിലെ ക്ഷണിതാവായിരിക്കുന്നു. സമരമുഖത്ത് നിദയുടെ സാനിധ്യമുണ്ടെങ്കില്‍ സമരങ്ങള്‍ക്ക് പ്രത്യേക ഊര്‍ജ്ജമാണെന്ന് ജനം പറയാതെ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സജയകുമാര്‍ എടുത്ത സമരമുഖത്തെ പുതിയ നായികയുടെ ചിത്രങ്ങള്‍ കാണാം.

PREV
19
നിദ ഫാത്തിമ; സമരമുഖത്തെ പുതുനായിക
അഞ്ചുകുന്ന് ജിഎംയുപി സ്കൂളിലെ സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞ് റോഡിലേക്ക് വീണു തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.

29
സംരക്ഷഭിത്തിയില്ല സ്കൂളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ നേരിട്ട് ഇറങ്ങുന്നത് രണ്ട് റോഡുകള്‍ ചേരുന്നിടത്തേക്കാണ്.

39
ഏറെ വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിനും സ്കൂളിനുമിടയ്ക്ക് അപകടസാധ്യത കണക്കിലെടുത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്നത് ഏറെ കാലത്തെ ആവശ്യമാണ്.

49
എന്നാല്‍ കുട്ടികളുടെ ആവശ്യത്തിന് പരിഗണന കിട്ടുന്നില്ലെന്ന കാരണത്താല്‍ സമരം ശക്തമാക്കാനാണ് തീരുമാനം.

59
ഇതിന്‍റെ അടിസ്ഥാനത്തില്‍ നാട്ടുകാരെക്കൂടെ പങ്കെടുപ്പിച്ച് ശക്തമായ സമരപരിപാടികളിലേക്ക് വിദ്യാര്‍ത്ഥികള്‍ കടന്നു.

69
ഇതിന്‍റെ ഭാഗമായി നിദാ ഫാത്തിമയെ സമരം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു.

79
നിദ ഫാത്തിമയെ പോലുള്ള കുട്ടികളുടെ പ്രതിഷേധമാണ് സുല്‍ത്താന്‍ബത്തേരി ഗവ.സര്‍വജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മരണം ഇത്രയും പ്രശ്നവത്ക്കരിച്ചത്.

89
കുട്ടികളെ നിശബ്ദരാക്കാന്‍ പിടിഎയിലെ ചിലര്‍ ശ്രമിച്ചിരുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

99
എന്നാല്‍ ക്ലാസ് മുറിയിലിരിക്കെ മരിച്ച സഹപാഠിയുടെ മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരും വരെ സമരമുഖത്ത് ഉറച്ച് നില്‍ക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

click me!

Recommended Stories