ഭക്ഷണമില്ല, താമസ സൗകര്യമില്ല; ഇതരസംസ്ഥാന തൊഴിലാളികള്‍ പരാതിയുമായി കണ്ണൂര്‍ കലക്ടറ്റില്‍

First Published Mar 26, 2020, 3:11 PM IST


കൊറോണാ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി രാജ്യം മുഴുവനും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പക്ഷേ, അപ്പോഴേക്കും തൊഴിലിനായി പല സ്ഥലങ്ങളിലില്‍ നിന്ന് എത്തിയ തൊഴിലാളികള്‍ പലരും സ്വന്തം ഗ്രാമങ്ങളിലേക്ക് പോകാനാകാതെ നഗരങ്ങളില്‍ പെട്ടുപോയി.  കണ്ണൂര്‍ നൂറോളം വരുന്ന തമിഴ്നാട് നിന്നുള്ള തൊഴിലാളികളാണ് താമസിക്കാന്‍ സ്ഥലവും കഴിക്കാന്‍ ഭക്ഷണവും ഇല്ലാത്തത് കാരണം തങ്ങളെ വീട്ടില്‍ വിടണമെന്ന ആവശ്യവുമായി കണ്ണൂര്‍ കലക്ടറേറ്റില്‍ എത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
 

തമിഴ്നാട് നിന്ന് വന്ന് വര്‍ഷങ്ങളായി കണ്ണൂര്‍ ജോലിനോക്കുന്ന നൂറ് കണക്കിന് തൊഴിലാളികളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ നഗരത്തില്‍പ്പെട്ടു പോയത്.
undefined
ചിലര്‍ ഇന്നലെ രാത്രി രണ്ട് ലോറികളിലായി വാളയാര്‍ ചെക്ക് പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു.
undefined
ഒരു ലോറി അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോയെങ്കിലും മറ്റേ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.
undefined
ഇതേ തുടര്‍ന്ന് ഇവരെ തിരികെ കണ്ണൂരിലേക്ക് തിരിച്ച് കൊണ്ട് വന്നു.
undefined
ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ നൂറോളം വരുന്ന തൊഴിലാളികള്‍ ദിവസങ്ങളായി ഭക്ഷണമില്ലെന്നും താമസിക്കാന്‍ സൗകര്യമില്ലെന്നും പറഞ്ഞ് കലക്ടറേറ്റിലെത്തി കലക്ടറെയും എഡിഎമ്മിനെയും കണ്ടത്.
undefined
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കണ്ണൂരെത്തി ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് എഡിഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
ത്രിതലപഞ്ചായത്തുകളെ ചുമതല ഏല്‍പ്പിച്ച് ഇന്നലെ തന്നെ ഉത്തരവിറങ്ങി.
undefined
കമ്മ്യൂണിറ്റി കിച്ചണ്‍വഴി ഇങ്ങനെ ജില്ലയില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കും. മാത്രമല്ല തമിഴ്നാട്ടുകാര്‍ക്ക് അവരുടെ പ്രത്യേകതയനുസരിച്ചുള്ള ഫുഡ് കിറ്റും നല്‍കുമെന്നും എഡിഎം അറിയിച്ചു. ഇപ്പോള്‍ നിന്നിരുന്ന സ്ഥലത്ത് തന്നെ നില്‍ക്കണമെന്നും ഭക്ഷണം താമസസ്ഥലത്ത് എത്തിക്കുമെന്നും എഡിഎം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
undefined
click me!