നാട്ടകം ഗവ.കോളേജിന് സമീപത്ത് വര്‍ഷങ്ങള്‍ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

First Published Jun 26, 2020, 2:37 PM IST

കോട്ടയം നാട്ടകം ഗവ.കോളേജിന് സമീപത്തെ സാഹിത്യ സഹകരണ സംഘത്തിന്‍റെ ഭൂമിയില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി കാട് വെട്ടിത്തെളിക്കുന്നതിനിടെ അസ്ഥികൂടം കണ്ടെത്തി.  മരക്കൊമ്പില്‍ നിന്ന് താഴെ വീണ നിലിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. മരക്കൊമ്പില്‍ തൂങ്ങി നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് താഴെ വീണ നിലയിലായിരുന്നു അസ്ഥികൂടമുണ്ടായത്. വര്‍ഷങ്ങളുടെ പഴക്കം കാരണം ശരീരം ദ്രവിക്കുകയും വസ്ത്രവും എല്ലുകളും മാത്രം അവശേഷിച്ച അവസ്ഥയിലായിരുന്നു അസ്ഥികൂടം. 

കോട്ടയം നാട്ടകത്തെ സര്‍ക്കാര്‍ കോളേജിന് സമീപത്തെ സാഹിത്യസഹകരണസംഘത്തിന്‍റെ ഭൂമിയില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.
undefined
എസ്പിസിഎസിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമി തെളിച്ചെടുക്കുന്നതിനിടെ തൊഴിലാളികളാണ് ആദ്യം അസ്ഥികൂടം കണ്ടെത്തിയത്
undefined
വര്‍ഷങ്ങളായി കാട് പിടിച്ചു കിടന്ന ഭൂമി വെട്ടിത്തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം ശ്രദ്ധയില്‍പ്പെട്ടത്.
undefined
ഒരു മരത്തില്‍ തൂങ്ങി നില്‍ക്കുന്നതിനിടെ പഴക്കം മൂലം നിലത്ത് വീണനിലയില്‍ അസ്ഥികൂടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നിര്‍ത്തി വച്ചു.
undefined
പൊലീസിന്‍റെ പ്രഥമികാന്വേഷണത്തില്‍, വര്‍ഷങ്ങളുടെ പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയതെന്നാണ് പറയുന്നത്.
undefined
ഒന്നെങ്കില്‍ ആത്മഹത്യയോ അല്ലെങ്കില്‍ മറ്റൊന്തെങ്കിലും സാഹചര്യത്തില്‍ മരണം സംഭവിച്ചതോ ആകാമെന്നാണ് പൊലീസ് പറയുന്നത്.
undefined
കൂടുതല്‍ വിവരങ്ങള്‍ക്ക് അസ്ഥികൂടത്തിന്‍റെ ഫോറന്‍സിക് പരിശോധന നടക്കേണ്ടതുണ്ട്.
undefined
പാന്‍റ് ധരിച്ച അസ്ഥികൂടത്തിന് സമീപത്ത് ഒരു കാവിമുണ്ട് ദ്രവിച്ചനിലയില്‍ കണ്ടെത്തി.
undefined
അടുത്ത് വീടുകളം സ്ഥാപനങ്ങളും മറ്റുമുള്ള ഇവിടെ ആളുകള്‍ നടന്നുപോകുന്ന വഴിയുമുണ്ട്.
undefined
എന്നാല്‍, ഇത്രയും കാലമായി മൃതദ്ദേഹം ഇവിടെ കിടന്നിട്ടും എന്തെങ്കിലും ദുര്‍ഗന്ധം ഉണ്ടായിരുന്നതായി ആരും ഇതുവരെ പരാതിപ്പെട്ടിരുന്നില്ല.
undefined
പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ദിവസമായി ഇവിടെ തൊഴിലാളികള്‍ പണിയെടുക്കുന്നുണ്ട്.
undefined
click me!