പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവം; പ്രതിയുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് ചിത്രങ്ങള്‍ കാണാം

Published : Jun 05, 2020, 04:08 PM IST

ഏറെ വിവാദമായ പാലക്കാട് ജില്ലയിലെ അമ്പലപ്പാറയില്‍ പടക്കം വച്ച തേങ്ങ കഴിക്കവേ പെട്ടിത്തെറിച്ച് പരിക്കേറ്റ ആന ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ വില്‍സണെ അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തിച്ചു. കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വിൽസന്‍ മൊഴി നൽകി. ടാപ്പിംഗ് തൊഴിലാളിയും പാട്ടകര്‍ഷകനുമായ ഇയാള്‍ കേസിലെ മൂന്നാം പ്രതിയാണ്. ഒളിവിലുള്ള മുഖ്യപ്രതികളായ അമ്പലപ്പാറയിലെ തോട്ടം ഉടമ അബ്‍ദുല്‍ കരീം, മകന്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നിലമ്പൂരില്‍ നിന്നാണ് അബ്‍ദുല്‍ കരീം സ്ഫോടക വസ്തു എത്തിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചിത്രങ്ങള്‍ : അഭിലാഷ് കെ അഭി

PREV
113
പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവം; പ്രതിയുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് ചിത്രങ്ങള്‍ കാണാം

കൃഷിയിടങ്ങളിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. കഴിഞ്ഞ മാസം 27 നാണ് വെള്ളിയാർ പുഴയിൽ വച്ച് കാട്ടാന ചെരിഞ്ഞത്. 

213

പൈനാപ്പിളിൽ വച്ച സ്ഫോടക വസ്തുവാണ് ആനയുടെ ജീവനെടുത്തത് എന്നായിരുന്നു ആദ്യ പ്രചാരണം. വീര്യംകുറഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാട്ടാനയ്ക്കുണ്ടായ മുറിവിന് രണ്ടാഴ്ചയിലേറെ പഴക്കുമുണ്ടെന്നാണ് നിഗമനം.

313

സൈലന്‍റ് വാലി ബഫർ സോണിനോട് ചേർന്നുകിടക്കുന്ന തോട്ടങ്ങളിൽ കാട്ടാനയുൾപ്പെടെയുളള വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമെന്ന് പരാതിയുണ്ടായിരുന്നു. 

413

സാധാരണ ഗതിയിൽ ഇവയെ അകറ്റാൻ വീര്യംകുറഞ്ഞ സ്ഫോടക വസ്തുക്കൾ ഭക്ഷണത്തിൽ പൊതിഞ്ഞ് വയ്ക്കുന്ന പതിവുമുണ്ട്. ഇത്തരത്തിലാണ് അമ്പലപ്പാറയിലെത്തിയ ആനയ്ക്കും പരിക്കേറ്റതെന്ന നിഗമത്തിലാണ് സംയുക്ത അന്വേഷണ സംഘം.

513

പരിക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്. 

613

നിരവധി തവണ പരാതിപ്പെട്ടിട്ടും ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 

713

ഇക്കാര്യത്തിൽ കഴമ്പില്ലെന്നും മൃഗഡോക്ടറുടെയടക്കം സേവനം തേടിയിരുന്നെന്നുമാണ് വനംവകുപ്പ് വിശദീകരണം.

813

ഇതിനിടെ ഗര്‍ഭിണിയായ കാട്ടാന ദുരൂഹ സാഹചര്യത്തില്‍ ചരിഞ്ഞ സംഭവത്തിന് കാരണക്കാരായവരുടെ വിവരം നല്‍കുന്നവര്‍ക്ക് ഹൈദരബാദിലെ സ്റ്റോക്ക് ബ്രോക്കറായ ബി ടി ശ്രീനിവാസന്‍ രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. 

913

തോട്ടത്തില്‍ കെട്ടിയുയര്‍ത്തിയ ഈ താത്കാലിക ഷെഡ്ഡില്‍ വച്ചാണ് തേങ്ങയില്‍ പടക്കം നിര്‍മ്മിച്ചതെന്ന് പ്രതി പൊലീസുകാരോട് സമ്മതിച്ചു. 

1013

കാട്ടാന കൊല്ലപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കിയെന്നും തന്നെ മാനസികമായി തളര്‍ത്തിയെന്നും ശ്രീനിവാസന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. 

1113

ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. ഇത്തരത്തിലാണോ വിദ്യാഭ്യാസമുള്ളവര്‍ പെരുമാറേണ്ടത്, അവര്‍ക്ക് ഹൃദയമില്ലേയെന്നുമായിരുന്നു ശ്രീനിവാസന്‍റെ പ്രതികരണം. 

1213

മനുഷ്യനെ ആക്രമിക്കുന്നത് പോലെതന്നെ അതീവ നീചമാണ് മൃഗങ്ങളെ ആക്രമിക്കുന്നതെന്ന ബോധം സമൂഹത്തിനുണ്ടാവാന്‍ വേണ്ടിയാണ് തന്‍റെ ഈ പ്രയത്നമെന്നും ഇയാള്‍ അവകാശപ്പെട്ടു. മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷമല്ല, ജീവപരന്ത്യമാണ് ശിക്ഷ ലഭിക്കേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

1313

കേരളത്തില്‍ മൃഗങ്ങള്‍ക്കെതിരെ ക്രൂരമായ അക്രമണമാണ് നടക്കുന്നതെന്ന് ആരോപണമുന്നയിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറും മുന്‍ പരിസ്ഥിതി മന്ത്രി മേനകാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതിന് പുറമേ മലപ്പുറത്താണ് സംഭവമെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെ ചരിഞ്ഞ കാട്ടാനയ്ക്ക് 'ഉമാദേവി'  എന്ന് പേര് വരെ നല്‍കിയിരുന്നു. 

click me!

Recommended Stories