പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. രാധാകൃഷ്ണന്‍ ജോലി ചെയ്യുന്ന സ്ഥാപനം നേരത്തെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നും സദാചാര പൊലീസ് ചമഞ്ഞ് കുട്ടികളുടെ മുന്നില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മാധ്യമപ്രവർത്തകയുടെ പരാതി.