Published : Jan 01, 2020, 08:51 AM ISTUpdated : Jan 01, 2020, 09:43 AM IST
പുതുവർഷത്തെ വരവേറ്റ് ലോകം. കേരളത്തിലും ആഘോഷം പൊടിപൊടിച്ചു. പുതുവത്സരാഘോഷത്തേക്കാളേറെ പൗരത്വ പ്രതിഷേധസ്വരങ്ങളായിരുന്നു എങ്ങും മുഴങ്ങിയത്. പുതുവർഷം ആദ്യമെത്തിയത് കിരിബാവോയിലും സമോവയിലും ടോംഗോയിലുമാണ്. പിന്നാലെ ന്യൂസിലണ്ടിലും ഓസ്ട്രേലിയയിലും പുതുവർഷമെത്തി. 2020 നെ വരവേൽക്കാൻ വലിയ ഒരുക്കങ്ങളാണ് ജപ്പാനിലും ദുബായിലും ഉൾപ്പെടെ നടത്തിയിരുന്നത്. ഏറ്റവും അവസാനം പുതുവർഷം പിറക്കുക ബേക്കർ ദ്വീപിലാണ്. കാണാം കേരളത്തിലെ പുതുവത്സര പ്രതിഷേധാഘോഷങ്ങള്‍.