കിള്ളിയാറിന് വേണ്ടി അവര്‍ വീണ്ടുമൊന്നിച്ചു; കാണാം ചിത്രങ്ങള്‍

First Published Feb 14, 2020, 10:20 PM IST

കിള്ളിയാർ മിഷന്‍റെ രണ്ടാംഘട്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആറിന്‍റെ തീരത്തെ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വിവിധ ഇടങ്ങളിലായി അഞ്ച് മന്ത്രിമാരും ആറ് എം എല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും നവീകരണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. കിള്ളിയാറിന്‍റെ ഉദ്ഭവസ്ഥാനമായ കരിഞ്ചാത്തിമൂല മുതൽ വഴയിലവരെ 50 കിലോമീറ്ററും ആറിലേക്ക് വന്നുചേരുന്ന 31 കൈത്തോടുകളുമാണ് ശുചീകരിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തിരുമല പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.  
 

കരകവിയാത്ത കിള്ളിയാര്‍ എന്ന സന്ദേശമുയര്‍ത്തി കിള്ളിയാര്‍ മിഷന്‍റെ നേതൃത്വത്തിലായിരുന്നു യജ്ഞനം.
undefined
പുഴകളുടെയും നീരുറവകളുടെയും പുനരുദ്ധാരണത്തിനായി സർക്കാർ 20 കോടിയിലധികം രൂപ അനുവദിച്ചതായും ഇതിൽ 9.5 കോടി രൂപ കിള്ളിയാർ മിഷന് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നതെന്നും വഴയിലയിൽ നടന്ന ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സഹകരണ-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
undefined
മുപ്പതിനായിരം പേരെ ഒരേ സമയം സംഘടിപ്പിച്ച 'കര കവിയാത്ത കിള്ളിയാർ' ശുചീകരണയജ്ഞം വലിയൊരു ജനകീയ മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു.
undefined
നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ കാല്ലംപറയിൽ നടന്ന ശുചീകരണ പരിപാടി ധനമന്ത്രി ഡോ.ടിഎം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ജനകീയതയാണ് കിള്ളിയാർ മിഷന്‍റെ വിജയമെന്ന് അദ്ദേഹം പറഞ്ഞു.
undefined
സി.ദിവാകരൻ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിജു, എന്നിവർ വഴയിലയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
undefined
അഴിക്കോട് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ വനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. കിള്ളിയാർ മിഷന്‍റെ നേതൃത്വത്തിൽ നടക്കുന്നത് അഭിമാനകരമായ പ്രവർത്തനമാണെന്നും കരകവിയാത്ത കിള്ളിയാർ പോലെയുള്ള ജനകീയ ക്യാമ്പയിനുകളുടെ വിജയം ഇതര ജില്ലകൾക്ക് ഊർജ്ജം നൽകുമെന്നും മന്ത്രി പറഞ്ഞു.
undefined
കരിഞ്ചാതതിമൂലയിൽ തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പഴകുറ്റിയിൽ നടന്ന ശുചീകരണപ്രവർത്തനം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
undefined
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, തൊഴിലുറപ്പ്-കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, എന്നിവരുൾപ്പടെ 30,000 ത്തിലധികം പേർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.
undefined
സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, എന്‍ എസ് എസ്, സ്റ്റുഡന്‍റ് പൊലീസ്, റൂറല്‍ ജില്ലയിലെ പൊലീസുകാര്‍, അഗ്നിരക്ഷായൂണിറ്റ് അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, തിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ നനാതുറയില്‍ നിന്നുള്ളവര്‍ തങ്ങളുടെ കിള്ളിയാറിനെ വീണ്ടെടുക്കാനായെത്തി. ആറിന്‍റെ 31 കൈവഴികളും രണ്ടാം ഘട്ടത്തില്‍ നവീകരിക്കും. ആദ്യ ദിനം 50 കിലോമീറ്ററിലധികം നദി ശുചീകരിച്ചു.
undefined
click me!