ഈ കൈകളില്‍ ഇലകളും ക്യാന്‍വാസാകും

First Published Feb 3, 2020, 4:17 PM IST

ഇലകളിൽ ദ്വാരമിട്ട് വ്യത്യസ്ത രേഖാചിത്ര രചനയുമായി കണ്ണൂർ തളിപ്പറമ്പിലെ താരമായിരിക്കുകയാണ് ജിഷ്ണു ഗണേഷ് എന്ന യുവാവ്. നാല് വർഷം മുമ്പ് തുടങ്ങിയതാണ് ഇലയിലെ കൊത്തുപണി

ചിത്രം വരക്കാന്‍ വലിയ കാന്‍വാസുകള്‍ തന്നെ വേണമെന്നുണ്ടോ? ഇല്ലെന്ന് അടിവരയിട്ട് പറയേണ്ടി വരും ഈ യുവാവ് വരച്ച ചിത്രങ്ങള്‍ കാണുമ്പോള്‍.
undefined
വീട്ടുമുറ്റത്തെ മുരുക്കിന്‍റേയും മന്ദാരത്തിന്‍റേയും ആഞ്ഞിലിയുടേയുമെല്ലാം ഇലകളാണ് ജിഷ്ണുവിന്‍റെ ക്യാൻവാസ്. നാല് വർഷം മുമ്പ് തുടങ്ങിയതാണ് ഇലയിലെ കൊത്തുപണി.
undefined
ഉണക്കിയ ഇലകളിൽ ചിത്രം വരച്ച് സൂക്ഷ്മമായി കൊത്തിയെടുക്കും. ഇലയില്‍ വരക്കുന്ന ആളുകളെപ്പറ്റി രാജ്യത്തിന് പുറത്ത് നിന്നുള്ള വാര്‍ത്തകള്‍ കണ്ടതാണ് ഇത്തരമൊരു പരീക്ഷണത്തിനിറങ്ങാനുള്ള പ്രചോദനം.
undefined
ആദ്യ പരീക്ഷണങ്ങള്‍ പലതും പാളിപ്പോയി. പക്ഷേ വിജയിച്ച ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു.
undefined
ഇലകളിൽ ദ്വാരമിട്ട് വ്യത്യസ്ത രേഖാചിത്ര രചനയുമായി കണ്ണൂർ തളിപ്പറമ്പിലെ താരമായിരിക്കുകയാണ് ജിഷ്ണു ഗണേഷ് എന്ന യുവാവ്. സിനിമാതാരങ്ങളുടേതുൾപ്പെടെ ആരുടേയും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ജിഷ്ണുവിന്‍റെ ഇല ക്യാൻവാസിൽ റെഡിയാണ്.
undefined
ഇത് കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസം കൂടിയെന്നും ജിഷ്ണു പറയുന്നു. മുരിക്കിന്‍റേയും ആലിന്‍റേയും ഇലകളില്‍ വരക്കുന്ന ചിത്രങ്ങളാണ് കാണാന്‍ കൂടുതല്‍ ഭംഗിയും വരാക്കാനുള്ള സുഖവുമെന്നാണ് ജിഷ്ണുവിന്‍റെ നിരീക്ഷണം.
undefined
ഇന്ദ്രന്‍സും, ഷെയ്‍ന്‍ നിഗവും സൗബിനുമെല്ലാം ജിഷ്ണുവിന്‍റെ ഇല ക്യാന്‍വാസിലെ താരങ്ങളാണ്. സിനിമാ പോസ്റ്ററുകളും ജിഷ്ണു ഇലയില്‍ വരച്ചിട്ടുണ്ട്.
undefined
500-1000 രൂപയ്ക്കാണ് ചിത്രങ്ങള്‍ വരച്ച് നല്‍കുന്നത്. തെലങ്കാന, ബെംഗലുരു, തമിഴ്നാട്ടില്‍ നിന്നും ജിഷ്ണുവിന്‍റെ ചിത്രത്തിന് ആവശ്യക്കാരെത്തുന്നുണ്ട്. വിവാഹത്തില്‍ വ്യത്യസ്തത തേടുന്ന കല്യാണപ്പാര്‍ട്ടികളാണ് ജിഷ്ണുവിനെ തേടിയെത്തുന്നവരില്‍ അധികവും.
undefined
click me!