തോമയ്ക്ക് തോല്‍ക്കാന്‍ മനസില്ല; കൊവിഡിനെതിരെ വയനാടന്‍ അടവുമായി തോമയെത്തുന്നു !

First Published Jun 22, 2021, 4:55 PM IST

കൊറോണാ വൈറസിനെതിരെ വെടിയുതിര്‍ത്ത് മുന്നേറുന്ന തോമയാണ് ഇനി വയനാടിന്‍റെ കൊവിഡ് 19 മുന്നണി പോരാളി. തോമയാരെന്നല്ല ? വൃത്തിയില്ലാത്ത കൈകൊണ്ട് മുഖത്ത് തുടരുതെന്ന സന്ദേശം പ്രചരിപ്പിക്കാനായി വയനാട് ജില്ലയിലാരംഭിച്ച 'ഡോണ്‍ ടച്ച് ദി ഫെയ്സ്' ക്യാമ്പൈയിന് ശേഷം വയനാട്ടിലെ ബിഹേവിയറല്‍ ചേഞ്ച് കമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് തോമയുമായി രംഗത്തെത്തിയത്. കൊവിഡിനെതിരെ തോല്‍ക്കാന്‍ മനസില്ലെന്ന ടാഗ് ലൈനുമായാണ് തോമയെത്തുന്നത്. ജനങ്ങളില്‍ കൊവിഡ് അവബോധം വളര്‍ത്താനായിട്ടാണ് തോമയെന്ന സാങ്കല്‍പ്പിക ത്രിഡി കഥാപാത്രത്തെ നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് ലോകത്ത് പടിയിറങ്ങിയാലും ജില്ലയിലെ ആരോഗ്യബോധവത്കരണ പരിപാടികളുമായി തോമ വയനാട്ടില്‍ തന്നെ കാണും. വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയാണ് തോമയെ പുറത്തിറക്കിയത്. 

കൊവിഡിനെതിരെ ബോധവത്കരണത്തിനായാണ് തോമയെ സൃഷ്ടിച്ചിരിക്കുന്നത്. വയനാട്ടില്‍ കൊവിഡ് ബോധവത്കരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആരോഗ്യകേരളത്തിന്‍റെ വിഭാഗമായ ബിസിസിയും ഡിഎംഒ തലത്തില്‍ മാസ് മീഡിയയും സംയുക്തമായാണ് തോമയെ അവതരിപ്പിച്ചിരിക്കുന്നത്.
undefined
തെറ്റായ പ്രചാരണങ്ങള്‍ക്ക് തടയിടുക, ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും എത്തിക്കുക എന്നിവയാണ് തോമയുടെ പ്രധാന ലക്ഷ്യം.
undefined
undefined
ആരോഗ്യവകുപ്പിന് സ്വന്തമായുള്ള സമൂഹമാധ്യമ അക്കൌണ്ടുകളിലൂടെയും ദൃശ്യ-ശ്രാവ്യ-പത്രമാധ്യമങ്ങളിലൂടെയും കൃത്യമായ വിവരങ്ങള്‍ ബിസിസി ജനങ്ങളിലേക്കെത്തിക്കും. ഡിഎംഒ ഡോ.ആര്‍ രേണുക, ഡിപിഎം ഡോ.ബി അഭിലാഷ് എന്നിവരാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
undefined
അതിര്‍ത്തിയിലെ എല്ലാ ചെക്ക്പോസ്റ്റുകളിലും കൊവിഡ് ബോധവത്കരണത്തിനായി മലയാളം , കന്നഡ, തമിഴ് ഭാഷകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി അവരുടെ ഭാഷയില്‍ തന്നെയാണ് സന്ദേശങ്ങള്‍ തയ്യാറാക്കിയത്.
undefined
ഗോത്രഭാഷയില്‍ തയ്യാറാക്കിയ റേഡിയോ പരിപാടികള്‍ സംപ്രക്ഷണം ചെയ്തു. റേഡിയോ ഇല്ലാത്ത ആദിവാസി വീടുകളില്‍ റേഡിയോ വിതരണം ചെയ്തു. കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാന്‍ കിലയും ആരോഗ്യവകുപ്പിനൊപ്പം നില്‍ക്കുന്നു.
undefined
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!