കേരളം നിയന്ത്രിതമായി തുറന്നു; അതിരാവിലെ ബെവ്കോയ്ക്ക് മുന്നില്‍ വരി നിന്ന് മലയാളി

Published : Jun 17, 2021, 05:08 PM IST

കൊവിഡ് 19 ന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് കേരളം ഏറെനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ടിപിആര്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയതോടെ കേരളം ഇന്ന് മുതല്‍ നിയന്ത്രിതമായി തുറന്നു. ആഴ്ചകളായി അടഞ്ഞ് കിടന്ന ബെവ്കോ ഔട്ട്ലെറ്റുകളും ഇതോടൊപ്പം തുറന്നു. പലസ്ഥലങ്ങളിലും അതിരാവിലെ തന്നെ ബെവ്കോയ്ക്ക് മുന്നില്‍ ആളുകള്‍ വരിനിന്ന് തുടങ്ങിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും കേരളത്തിലെ ഏതാണ്ടെല്ലാ ബെവ്ക്യുകളുടെ മുന്നിലും നീണ്ട ക്യൂ കാണാമായിരുന്നു. ആളുകള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് സാന്നിധ്യവുമുണ്ടായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ : അരുണ്‍ കടയ്ക്കല്‍, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തിരുമല.

PREV
111
കേരളം നിയന്ത്രിതമായി തുറന്നു; അതിരാവിലെ ബെവ്കോയ്ക്ക് മുന്നില്‍ വരി നിന്ന് മലയാളി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് ഇന്ന് രാവിലെ തുറന്നത്. 

211

രാവിലെ ഒമ്പത് മണിക്ക് വിൽപ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യു ആണ് പല മദ്യവിൽപ്പന ശാലകൾക്ക് മുന്നിലും ഉണ്ടായിരുന്നത്.

311
411

ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ മുൻനിർത്തി പിന്നീടത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 

511

കൊവിഡ് പ്രോട്ടോകോളും സാമൂഹിക അകലവും കര്‍ശനമായി നടപ്പാക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാം ബെവ്കോയ്ക്ക് മുന്നിലും പൊലീസ് സാന്നിധ്യവുമുണ്ടായിരുന്നു. 

611
711

നിയന്ത്രണം നിലവിലുള്ള മേഖലയിലൊഴികെ സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലറ്റുകളും തുറക്കാനായിട്ടുണ്ടെന്നാണ് ബിവറേജസ് കോർപറേഷൻ അറിയിച്ചു. 

811

ഒന്നരമാസത്തിന് ശേഷം വില്‍പ്പനശാലകള്‍ തുറന്നതിലും, ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയതിലും സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത്.

911
1011

എന്നാല്‍ ബാറുകളില്‍ നിന്ന് പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുള്ളു. ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. എംആര്‍പി നിരക്ക് മാത്രമേ ബാറില്‍ നിന്ന് ഈടാക്കാന്‍ പാടൊള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്. 

1111

ബാറുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഒന്നരമാസത്തിലേറെ അടഞ്ഞ് കിടന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് 1,700 കോടി രൂപയുടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories