Published : Apr 22, 2021, 03:01 PM ISTUpdated : Apr 22, 2021, 03:30 PM IST
ഇരുന്നൂറ്റി ഇരുപത്തിയഞ്ചാം തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ച് ഇന്ന് പൂര വിളംബര ചടങ്ങുകള്‍ അവസാനിച്ചു. നെയ്തലക്കാവ് ഭഗവതി വടക്കുംനാഥനെ ഒരുതവണ വലംവെച്ച് തെക്കേ ഗോപുരം വഴി പുറത്തേക്കെഴുന്നള്ളി, പൂരവിളമ്പരം നടത്തി. എറണാകുളം ശിവകുമാർ എന്ന നാട്ടാനയാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. കൊച്ചി രാജവംശത്തിന് നെയ്തലക്കാവ് ക്ഷേത്രവുമായുള്ള ആത്മബന്ധമാണ് ഈ ചടങ്ങിന്‍റെ ആധാരം. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. തൃശ്ശൂര്‍ പൂരം ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ മധു, ശ്യാം, അനീഷ്.
തെക്കേ ഗോപുരം വഴി നെയ്തലക്കാവ് ഭഗവതി എഴുന്നള്ളിയതോടെ 36 മണിക്കൂർ നീളുന്ന പൂര ചടങ്ങുകൾക്കാണ് തുടക്കമായത്.

223
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തൃശ്ശൂർ നഗരം ഇന്ന് മുതൽ കനത്ത പൊലീസ് വലയത്തിലായിരിക്കും. പൊലീസിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാകും തൃശ്ശൂർ പൂരം നടത്തിപ്പ്.

323
423
രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായും പാസ് പരിശോധനയ്ക്കായും നിയോഗിച്ചിരിക്കുന്നത്.

523
സ്വരാജ് റൗണ്ടിലേക്കുളള 19 വഴികളും അടയ്ക്കും. 8 വഴികളിലൂടെ മാത്രമെ പാസ്സുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല.

623
723
ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആനപ്പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസ്സുകൾ നല്‍കിയാണ് പ്രവേശനം നല്‍കുക.

823
ആറ് ഡെപ്യൂട്ടി കലക്ടര്‍മാര്‍ പൂരം നടത്തിപ്പ് ചുമതലകള്‍ വഹിക്കുന്നുണ്ട്. നഗരഭാഗത്തുള്ള ഫ്ലാറ്റുകള്‍, കെട്ടിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍, അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്.

923
1023
ഇവിടങ്ങളില്‍ പുറത്തുനിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കണം. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങളും, ഷോപ്പിങ്ങ് മാളുകളും പ്രവര്‍ത്തിക്കാൻ അനുവദിക്കില്ല.

1123
പൂരദിവസം സ്വരാജ് റൗണ്ടില്‍ വാഹന ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്.

1223
1323
അതിനിടെ ഗുരുവായൂർ ആനക്കോട്ടയിലെ ആറ് ആന പപ്പാന്മാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കി.

1423
തൃശ്ശൂർ പൂരം, മേളത്തിനെത്തിയ രണ്ട് പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.

1523
1623
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാറാണ് ഇത്തവണ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റുന്നത്.

1723
കൊവിഡ് പരിശോധനാ ഫലം വൈകിയതിനാൽ രാത്രി വൈകിയും മൂന്ന് പേർക്ക് മാത്രമേ പാസ്സ് കിട്ടിയിരുന്നുള്ളൂ. പാസ് കിട്ടിയില്ലെങ്കിൽ എഴുന്നെള്ളിപ്പ് മുടങ്ങുമെന്ന് ദേവസ്വം വ്യക്തമാക്കിയിരുന്നു.

1823
1923
എന്നാൽ പിന്നീട് പൂരവിളംബരത്തിന് പാസ്സ് വേണ്ടെന്നും, ചടങ്ങിൽ 50 പേർ മാത്രമേ പാടുള്ളൂവെന്നും പൊലീസ് നിർദേശിച്ചതോടെ ആശയക്കുഴപ്പം അവസാനിക്കുകയായിരുന്നു.

2023
2123
2223
2323
രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായും പാസ് പരിശോധനയ്ക്കായും നിയോഗിച്ചിരിക്കുന്നത്.
രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായും പാസ് പരിശോധനയ്ക്കായും നിയോഗിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam