വീണ്ടും കടുവ; പൂതിക്കാട് പകല്‍പോലും പുറത്തിറങ്ങാന്‍ ഭയന്ന് ജനം

First Published Nov 24, 2020, 1:01 PM IST

സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള പൂതിക്കാട് പ്രദേശം വീണ്ടും കടുവ ഭീതിയില്‍. കഴിഞ്ഞ നവംബര്‍ മാസത്തില്‍ സ്ഥിരീകരിച്ച കടുവയുടെ സാന്നിധ്യത്തിന് ശേഷം ഇത് രണ്ടാം തവണയാണ് പൂതിക്കാട് പ്രദേശം കടുവ ഭീതിയിലാകുന്നത്. തിങ്കളാഴ്ച രാവിലെ ഒരു പ്രദേശവാസിയുടെ തോട്ടത്തില്‍ കടുവ ഭക്ഷിച്ച് ഉപേക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയതോടെയാണ് ജനം വീണ്ടും ഭീതിയിലായത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയുടെ സാന്നിധ്യം സ്ഥരീകരിച്ചു.

കടുവയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതോടെ പകല്‍പോലും പുറത്തിറങ്ങാന്‍ ഭയമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കടുവ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു.
undefined
പ്രതിഷേധത്തെ തുടര്‍ന്ന് ബത്തേരി പൊലീസിന്‍റെ സാന്നിധ്യത്തില്‍ വനം വകുപ്പ് അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യാരാഘവനുമായി നാട്ടുകാര്‍ ചര്‍ച്ച നടത്തി. വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് ജനം പിരിഞ്ഞു പോയത്.
undefined
പൂതിക്കാട് പ്രദേശത്ത് ഇതിന് മുമ്പും കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ മാസം തുടക്കത്തില്‍ പൂതിക്കാടിന് സമീപത്തെ ബീനാച്ചി എസ്റ്റേറ്റില്‍ നിന്ന് മൂന്ന് കടുവകളാണ് പൂതിക്കാട് എത്തിയത്.
undefined
പൂതിക്കാട് എത്തിയ അമ്മക്കടുവയെയും രണ്ട് കുഞ്ഞുങ്ങളെയും ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് എസ്റ്റേറ്റിലേക്ക് തിരിച്ച് കയറ്റി വിടാനായത്. ഈ കടുവകള്‍ തന്നെയാണോ വീണ്ടുമെത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് പരിശോധിക്കുന്നുണ്ട്.
undefined
ഇതിനായി ക്യാമറ അടക്കമുള്ള സംവിധാനങ്ങള്‍ പ്രദേശത്ത് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. ബീനാച്ചി, സ്‌കൂള്‍കുന്ന്, കട്ടയാട്, മന്തംകൊല്ലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടുവയുടെ സാന്നിധ്യം നാട്ടുകാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാര്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
undefined
click me!