Published : Mar 11, 2020, 10:16 AM ISTUpdated : Mar 11, 2020, 11:44 AM IST
വൈറസുകളൊഴിഞ്ഞ കാലം എന്നത് ഒരു സ്വപ്നം മാത്രം എന്ന് നാളെ ഒരു മരുന്നു കമ്പനിയുടെ പരസ്യം വന്നാലും തെറ്റുപറയാനില്ലെന്നതരത്തിലാണ് കാര്യങ്ങള്‍. പനി എന്ന ചെറിയൊരു രോഗ ലക്ഷണം ഇന്ന് ലോകമാസകലമുള്ള മനുഷ്യകുലത്തെ തന്നെ ആശങ്കയുടെ മുള്‍മുനിലാണ് നിര്‍ത്തിയിരിക്കുന്നത്. ചൈനയില്‍ ആരംഭിച്ച് ലോകം മുഴുവനും പടരുകയാണ് ഇന്ന് കൊറോണ എന്ന് കൊവിഡ് 19 എന്ന് വൈറസ്. മരുന്ന് കണ്ട് പിടിക്കാത്തത് കൊണ്ട് തന്നെ നിരീക്ഷണവും വിശ്രമവുമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ രോഗബാധയുള്ളവര്‍ പോലും അത് പുറത്ത്പറയാതെ പൊതുസമൂഹത്തിലേക്കുറങ്ങുന്നത് സമൂഹത്തോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമായി കണേണ്ടതുണ്ട്. ഇറ്റലിയില്‍ നിന്ന് വന്ന മൂന്ന് പേരില്‍ നിന്ന് മൂവായിരത്തോളം ആളുകളാണ് നിരീക്ഷണത്തിലായത്. ഒരു ജില്ല മുഴുവനായും ആശങ്കയുടെ മുള്‍മുനയിലാണ്. വാട്സാപ്പ് സന്ദേശങ്ങളെക്കാള്‍ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ശ്രമിക്കുക. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കൊറോണ വൈറസ് സംബന്ധിച്ച ട്രോളുകളും കുറവല്ല. ചില ട്രോളുകള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുമ്പോള്‍ മറ്റ് ചിലവ സമൂഹത്തിലേക്ക് കൊറാണയേക്കാള്‍ ഗുരുതരമായ വൈറസുകള്‍ കടത്തിവിടുന്നവരെ ചൂട്ടിക്കാട്ടുന്നു. കാണാം കൊറോണക്കാലത്തെ ട്രോളുകള്‍ .
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam