വാളയാര്‍ പോക്സോ കേസ്; നാലാം വര്‍ഷവും മക്കളുടെ നീതിക്കായി തെരുവില്‍ സമരം ചെയ്ത് അച്ഛനുമമ്മയും

First Published Jan 13, 2021, 12:39 PM IST

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയാനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2012 ല്‍ കൊണ്ടുവന്ന നിയമമാണ് പോക്സോ ആക്ട്  (POCSO Act -The Protection of Children from Sexual Offences ). ശക്തമായ നിയമം ഉണ്ടായിരുന്നിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈംഗീകാതിക്രമം നേരിടുന്നത് കുട്ടികളാണെന്നതാണ് യാര്‍ത്ഥ്യം. ഇതിന് നമ്മുടെ മുന്നില്‍ പ്രത്യക്ഷത്തിലുള്ള കേസാണ് വാളയാറിലെ രണ്ട് പിഞ്ച് പെണ്‍കുഞ്ഞുങ്ങളുടെ കേസ്. വാളയാര്‍ അട്ടപ്പള്ളത്തെ ഒറ്റ മുറി വീട്ടില്‍ മൂത്ത പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. 2017 ജനുവരി 13 നാണ് മൂത്തകുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂത്തകുട്ടിയുടെ മരണത്തിന് 52 ദിവസങ്ങള്‍ക്ക് ശേഷം അതേ വീട്ടില്‍ അതേ സ്ഥലത്ത് രണ്ടാമത്തെ കുട്ടിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷവും പൊലീസും പ്രാദേശീക അധികാരികളും ഏങ്ങനെയാണ് കുട്ടികള്‍ക്ക് നീതി നിഷേധിച്ചത് എന്നതിന്‍റെ പ്രത്യക്ഷസാക്ഷ്യമാണ് ഇന്ന് മരിച്ച കുട്ടികളുടെ അമ്മയും അച്ഛനും നീതിക്കായി നടത്തുന്ന സമരം. വാളയാറിലെ അട്ടപ്പള്ളത്തെ സമര സ്ഥലത്ത് നിന്നും ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ഷിജു അലക്സ്. 

മൂന്ന് വര്‍ഷത്തിനിടെ പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരിൽ പോക്സോ കോടതി വെറുതെവിട്ടു. പിന്നീട് കേരളം കണ്ടത് നീതിക്കായുളള തുടർ സമരങ്ങള്‍. ഒടുവിൽ ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടിട്ടും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം ഇപ്പോഴും സമരമുഖത്താണ്.
undefined
അട്ടപ്പളളത്ത് ഇന്ന് രാവിലെ 9 മണി മുതൽ അഭയ കേസിലെ സാക്ഷി രാജുവും, പൊലീസ് മർദ്ദനത്തിൽ ആത്മഹത്യ ചെയ്ത വാളയാറിലെ പ്രവീണിന്‍റെ അമ്മ എലിസബത്ത് റാണിയും വാളയാറിലെ പെണ്‍കുട്ടികളുടെ അച്ഛനുമമ്മയ്ക്കുമൊപ്പം ഏകദിന ഉപവാസ സത്യഗ്രഹത്തിലാണ്. പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ സമരം ഉദ്ഘാടനം ചെയ്തു. കേസിൽ സിബിഐ അന്വേഷണമെന്ന കുടുംബത്തിന്‍റെ ആവശ്യം നിറവേറ്റിയെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും, ജുഡീഷ്യൽ കമ്മീഷനും നടപടിക്ക് ശുപാർശ ചെയ്ത അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി വൈകുകയാണ്.(കൂടുതല്‍ ചിത്രങ്ങള്‍ക്ക് Read More-ല്‍ ക്ലിക്ക് ചെയ്യുക)
undefined
വാളയാർ കേസില്‍ പൊലീസ് തുടർ അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് പെൺകുട്ടികളുടെ മാതാപിതാക്കള്‍ ഇന്ന് രാവിലെയും ആവര്‍ത്തിച്ചത്. സിബിഐ അന്വേഷണം വേണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. കേസ് ഇത്രയും വഷളാക്കിയത് പൊലീസ് ഉദ്യോഗസ്ഥരാണെന്നും പെൺകുട്ടികളുടെ മാതാപിതാക്കള്‍ വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കേസില്‍ കോടതി മേൽനോട്ടത്തിൽ ഉള്ള അന്വേഷണമാണ് വേണ്ടതെന്ന് സാക്ഷി അബ്ബാസും ആവശ്യപ്പെട്ടു.
undefined
പ്രതികൾക്ക് സിപിഎം പ്രാദേശിക നേതാക്കളുമായി ബന്ധമുണ്ട്. തുടർ വിചാരണ അല്ല സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും അബ്ബാസ് ആവശ്യപ്പെട്ടു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവനും ആവശ്യപ്പെട്ടു. പുതിയ തെളിവുകള്‍ കൊണ്ടുവരണമെന്നും ജലജ മാധവന്‍ ആവശ്യപ്പെട്ടു. നേരത്തെ വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ട നടപടി റദ്ദാക്കിയ ഹൈക്കോടതി, പാലക്കാട് പോക്സോ കോടതിയെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
undefined
വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പോക്സോ കോടതികളിലെ ജഡ്‍ജിമാര്‍ക്ക് പരിശീലനം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിന്‍റെ പ്രാരംഭ ഘട്ടത്തിലെ അന്വേഷണം തന്നെ അവജ്ഞ ഉളവാക്കുന്നതാണെന്നായിരുന്നു കോടതി നിരീക്ഷണം. കാര്യക്ഷമത ഇല്ലാത്ത പൊലീസ് ഉദ്യോഗസ്ഥൻ സംസ്ഥാന പൊലീസിന് ഒന്നാകെ നാണക്കേടാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
undefined
പ്രധാന കേസുകളുടെ അന്വേഷണത്തിലെ ഗൗരവതരമായ പാളിച്ചകൾ ഭരണസംവിധാനത്തോട് അവമതിപ്പ് ഉണ്ടാക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സംശയത്തിന്‍റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ്‌ എന്നിവരെ പാലക്കാട്‌ പോക്സോ കോടതി നേരത്തെ വെറുതെ വിട്ടത്.
undefined
click me!