ഇങ്ങനെയാണ് ആ കണക്കെടുപ്പ് ; മുതുമലയില്‍ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

Published : Nov 27, 2020, 01:20 PM IST

വയനാട്ടിലെ മുത്തങ്ങ, കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വന്യജീവി സങ്കേതങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന തമിഴ്‌നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിലെ മൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പ്രത്യേകം പരിശീലനം ലഭിച്ച വനപാലകരുടെയും ക്യാമറകളുടെയും മറ്റും സഹായത്തോടെ ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിലൂടെയാണ് വന്യജീവികളുടെ കണക്കെടുപ്പ് നടത്തുന്നത്. 

PREV
16
ഇങ്ങനെയാണ് ആ കണക്കെടുപ്പ് ; മുതുമലയില്‍ വന്യമൃഗങ്ങളുടെ കണക്കെടുപ്പ് തുടങ്ങി

325 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനമേഖലയാണ് മുതുമല. വനത്തില്‍ വിവിധ സ്ഥലങ്ങളിലായി 191 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചുകൊണ്ടാണ് കണക്കെടുപ്പ് തുടങ്ങിയത്. 

26

ഇവയില്‍ പതിയുന്ന ദൃശ്യങ്ങള്‍ നാല് ദിവസം കൂടുമ്പോള്‍ ശേഖരിച്ച് വിശകലനം ചെയ്യും. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിന് പുറമെ മൃഗങ്ങളുടെ കാല്‍പ്പാദം,  നഖം, കാഷ്ഠം തുടങ്ങിയവയും പരശോധിക്കും. 

36

ആന, പുലി, കടുവ, കാട്ടുപോത്ത്, പുള്ളിമാന്‍, കേഴമാന്‍, കലമാന്‍, മുതല, ചെന്നായ, പന്നി, മുള്ളന്‍പന്നി, കരടി, വരയാട്, കുരങ്ങ് വര്‍ഗ്ഗങ്ങള്‍, മലയണ്ണാന്‍, മലമുഴക്കി വേഴാമ്പര്‍ തുടങ്ങിയവയെല്ലാം മുതുമലയിലുണ്ട്. 

46

വനപ്രദേശം പ്രത്യേക ബ്ലോക്കുകളായി തിരിച്ചായിരിക്കും കണക്കുകള്‍ ശേഖരിക്കുക. പകല്‍സമയങ്ങളില്‍ മാത്രമായിരിക്കും കാടിനകം നിരീക്ഷിച്ചുള്ള കണക്കെടുപ്പ്. അല്ലാത്ത സമയങ്ങളിലെ വിവരങ്ങള്‍ ക്യാമറകളില്‍ നിന്നായിരിക്കും ശേഖരിക്കുക. 

56

അപൂര്‍വ്വമായി കഴുകന്‍മാര്‍ ഉള്ള വന്യജീവി സങ്കേതം കൂടിയാണ് മുതുമല. ഇവയുടെ കണക്ക് കഴിഞ്ഞ വര്‍ഷം പ്രത്യേകം ശേഖരിച്ചിരുന്നു.

66

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ പതിവിലും വൈകിയാണ് ഇത്തവണ വന്യജീവികളുടെ കണക്കെടുപ്പ് ആരംഭിച്ചത്. 

click me!

Recommended Stories