ഇന്ന് നിരവധിയാളുകള്‍ വീട്ടിലിരുന്ന് ഓൺലൈൻ ബിസിനസുകള്‍ ചെയ്യുന്നുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് എന്നത് ഇന്നത്തെ കാലത്ത് വളരെ ലാഭകരവും ക്രിയാത്മകവുമായ ഒരു വിപണി തന്ത്രമാണ്. കുറഞ്ഞ മുതൽമുടക്കിൽ വലിയ ലാഭം നേടാൻ സാധിക്കും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ആദ്യം നിങ്ങൾ ഓണ്‍ലൈനായി എന്താണ് വിൽക്കാൻ ആഗ്രഹിക്കുന്നതെന്ന് തീരുമാനിക്കുക. വസ്ത്രങ്ങൾ, ആഭരണങ്ങൾ, വീട് അലങ്കരിക്കാനുള്ള വസ്തുക്കൾ തുടങ്ങിയവ വിൽക്കാം. ഗ്രാഫിക് ഡിസൈനിംഗ്, കണ്ടന്‍റ് റൈറ്റിംഗ്, ഓൺലൈൻ ട്യൂഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയും ഓണ്‍ലൈനായി ചെയ്യാം.
26
വിപണി ഗവേഷണം
വില്‍പ്പനയ്‌ക്കായി നിങ്ങൾ തിരഞ്ഞെടുത്ത ഉൽപ്പന്നത്തിന് വിപണിയിൽ ആവശ്യക്കാരുണ്ടോ എന്ന് മനസിലാക്കുക വളരെ പ്രധാനമാണ്. വിപണിയില്‍ നിങ്ങളുടെ എതിരാളികൾ ആരാണെന്ന് മനസിലാക്കുകയും വേണം. ആളുകൾ എന്താണ് തിരയുന്നതെന്ന് കണ്ടെത്താൻ ഗൂഗിൾ ട്രെൻഡ്‌സ്, സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എന്നിവ ഉപയോഗിക്കാം.
36
നിങ്ങളുടെ ബ്രാൻഡിന് പേര് നൽകുക, രജിസ്റ്റർ ചെയ്യുക
നിങ്ങളുടെ ബ്രാൻഡിന് ആകർഷകവും ലളിതവും ഓർമ്മിക്കാൻ എളുപ്പമുള്ളതുമായ ഒരു പേര് നൽകുക. വാർഷിക വിറ്റുവരവ് കൂടുതലാണെങ്കിൽ, അല്ലെങ്കിൽ അന്തർ സംസ്ഥാന ബിസിനസ് ആണെങ്കിൽ ജിഎസ്‌ടി ആവശ്യമാണ്. ജിഎസ്‌ടി രജിസ്‌ട്രേഷന്‍ മുടങ്ങാതെ ചെയ്യുക. ഇത് ഭാവിയില്‍ നിയമപരമായ നൂലാമാലകള്‍ ഒഴിവാക്കും.
ആമസോൺ, ഫ്ലിപ്‌കാര്‍ട്ട്, മീഷോ എന്നിവ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിൽക്കാം. ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കായി സ്വന്തമായി വെബ്സൈറ്റുണ്ടാക്കുകയും ചെയ്യാം. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയും സാധനങ്ങള്‍ വിൽക്കാം. പണം വാങ്ങാൻ റേസർപേ, സാധനങ്ങൾ അയക്കാൻ ഷിപ്പ്റോക്കറ്റ്/ഡെലിവറി പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാം.
56
ഡിജിറ്റൽ മാർക്കറ്റിംഗ്
നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് ആളുകൾ അറിഞ്ഞില്ലെങ്കിൽ എങ്ങനെ വാങ്ങും? ഇൻസ്റ്റഗ്രാം റീൽസും ഫേസ്ബുക്ക്, വാട്‌സ്ആപ്പ് പരസ്യങ്ങളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനായി പരമാവധി ഉപയോഗിക്കുക. ആളുകൾ ഗൂഗിളിൽ തിരയുമ്പോൾ നിങ്ങളുടെ വെബ്സൈറ്റ് കാണുന്ന രീതിയിൽ ഡെവലപ്പ് ചെയ്യുക. ഇത് ബിസിനസിന് ഗുണകരമാകുന്ന കാര്യമാണ്.
66
പ്രധാനപ്പെട്ട ടിപ്പുകൾ
ബിസിനസില്‍ തുടക്കത്തിൽ ഏറെ പണം നിക്ഷേപിക്കാതിരുന്നതാണ് നല്ലത്, ആദ്യം ഡിമാൻഡ് പരിശോധിക്കുക. ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക, അതനുസരിച്ച് സേവനം മെച്ചപ്പെടുത്തുക. ഗുണനിലവാരം കുറഞ്ഞാൽ നിങ്ങളുടെ ഉല്‍പ്പന്നങ്ങളുടെയും ബ്രാന്‍ഡിന്‍റെയും വിശ്വാസം നഷ്ടപ്പെടും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.