സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ബിജെപി; സത്യപ്രതിജ്ഞയുടെ തീയതി നിശ്ചയിച്ചതായി അഭ്യൂഹം

First Published May 22, 2019, 3:00 PM IST

എക്സിറ്റ് പോളുകള്‍ മികച്ച വിജയം പ്രവചിക്കുകയും പ്രതിപക്ഷനിരയിലെ അനൈക്യവും മുതലാക്കി രണ്ടാം മോദി സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ട ചര്‍ച്ചകള്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആരംഭിച്ചതായാണ് ദില്ലിയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഇന്നലെ മോദി സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്ത ഷാ,വൈകിട്ട് ദില്ലിയിലെ ആഡംബര ഹോട്ടലായ അശോകയില്‍ എന്‍ഡിഎ നേതാക്കള്‍ക്കായി അത്താഴവിരുന്നും ഒരുക്കി. ബിജെപിയുമായി ഇ‍ടഞ്ഞു നില്‍ക്കുന്ന ശിവസേനാ തലവന്‍ ബാല്‍താക്കറെയെ അടക്കം പരിപാടിക്ക് എത്തിക്കുക വഴി എന്‍‍ഡിഎ ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അതേസമയം 2014 മെയ് 26-ന് അധികാരമേറ്റ മോദി 2019 മെയ് 26-ന് വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി ട്വീറ്റ് ചെയ്തു. മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ നിര്‍ണായക പദവിയോടെ അമിത് ഷായും മന്ത്രിസഭയിലുണ്ടാവും എന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരുക്കിയ അത്താഴവിരുന്നില്‍ ശിരോമണി അകാലിദള്‍ നേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി
undefined
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരുക്കിയ അത്താഴവിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയും മകന്‍ ആദിത്യാ താക്കറേയും
undefined
ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരുക്കിയ അത്താഴവിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിക്കുന്ന ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍
undefined
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ദില്ലിയിലെ അശോക ഹോട്ടലില്‍ എന്‍ഡിഎ സഖ്യക്ഷി നേതാക്കള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ സംസാരിക്കുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ
undefined
എന്‍ഡിഎയിലെ നേതാക്കള്‍ക്കായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരുക്കിയ അത്താഴവിരുന്നില്‍ നിന്നും
undefined
ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ദില്ലിയിലെ അശോക ഹോട്ടലില്‍ എന്‍ഡിഎ സഖ്യക്ഷി നേതാക്കള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ സംസാരിക്കുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ
undefined
ഘടകക്ഷി നേതാക്കള്‍ക്കായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഒരുക്കിയ അത്താഴ വിരുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കള്‍ക്കൊപ്പം
undefined
click me!