സത്യപ്രതിജ്ഞാ വേദിയില്‍ നിന്ന് കോറോണയോട് 'കടക്ക് പുറത്തെന്ന്' ട്രോളന്മാര്‍; ട്രോളുകള്‍ കാണാം

First Published May 17, 2021, 3:48 PM IST

സംസ്ഥാനം കൊവിഡ് അതിവ്യാപനത്തിലൂടെ കടന്ന് പോകുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാര്‍ ഈ മാസം 20 -ാം തിയതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ കാണുന്നതിനായി സാമൂഹിക അകലം പാലിച്ച് 800 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിത്തില്‍ ഒരുങ്ങുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ അടക്കം ആവശ്യപ്പെട്ടു. മുന്നണിയില്‍ നിന്ന്, സത്യപ്രതിജ്ഞയ്ക്ക് ജനപങ്കാളിത്തം കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇതോടെ ട്രോളന്മാരും രംഗത്തെത്തി. സംഗതി വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിശദീകരണവുമായി രംഗത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങിൽ‌ 500 പേർ മാത്രം പങ്കെടുക്കുമെന്നും 3 കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരംഭ ചടങ്ങിൽ 500 എന്നത് വലിയ എണ്ണമല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇതോടെ സത്യപ്രതിജ്ഞയോടൊപ്പം 500 ഉം ട്രോളുുകളില്‍ നിറഞ്ഞു. കൊവിഡ് അതിവ്യാപനത്തിനിടെ സര്‍ക്കാര്‍ പ്രോട്ടോക്കോളില്‍ ഇളവുകള്‍ വരുത്തുന്നതിനെതിരെ ട്രോളന്മാരുടെ പ്രതികരണം കാണാം. 

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!