Published : May 01, 2021, 12:28 PM ISTUpdated : May 01, 2021, 12:43 PM IST
നാളെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും. ആര് ജയിച്ചാലും ആഘോഷങ്ങള്‍ക്കോ ആഹ്ളാദ പ്രകടനങ്ങള്‍ക്കോ പുറത്തിറങ്ങാന്‍ പറ്റില്ല. കേരളത്തില്‍ കൊവിഡ് 19 ന്‍റെ വകഭേദം വന്ന രോഗാണുക്കള്‍ അതിവ്യാപനത്തിലാണെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണം. ഭരണ തുടര്‍ച്ചയായാലും പുതിയ സര്‍ക്കാറായാലും രോഗാണുബാധ ഇത്രയേറെ വ്യാപിച്ചിരിക്കുമ്പോള്‍ പൊതുസ്ഥലത്തേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ടത് ഓരോ പൌരന്‍റെയും കടമയാണ്. തെരഞ്ഞെടുപ്പും കുംഭമേളയും രാജ്യത്തെ രോഗ്യവ്യാപനം കൂട്ടിയെന്ന് കോടതി തന്നെ നിരീക്ഷിച്ചിരിക്കുന്നു. അതിനാല്‍ വീട്ടിലിരുന്നാകാം നാട്ടിലെ മാറ്റം അറിയല്‍. അതത് ഇടങ്ങളിലിരുന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ട്രോളന്മാര്‍ അപ്പോഴും സജീവമാണ്. രാജ്യത്തെ രോഗവ്യാപനത്തോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണങ്ങളോട് കൃത്യമായ ട്രോളുമായി ട്രോളന്മാര്‍ പുറകേയുണ്ട്. അരിപ്പയിലെ സമരക്കാര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ആവശ്യപ്പെട്ട സാമൂഹ്യപ്രവര്‍ത്തകയ്ക്ക് നേരെ കേസെടുത്ത സര്‍ക്കാര്‍, ഓക്സിജന്‍ കിട്ടാനില്ലെന്ന് സാമൂഹ്യമാധ്യമത്തിലൂടെ പറഞ്ഞയാള്‍ക്കെതിരെ കേസെടുത്ത യുപി സര്‍ക്കാറിനേക്കാള്‍ ഒട്ടും താഴെയല്ലെന്ന് ട്രോളന്മാര്‍ ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം, കാര്യബോധമില്ലെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും അഭിപ്രായങ്ങള്‍ എഴുന്നെള്ളിക്കുന്നവരെ സാമൂഹ്യമാധ്യമങ്ങളില്‍ 'എയറി'ലാക്കാനും നാട് രോഗാതുരമായ ഒരു കാലത്തിലൂടെ കടന്ന് പോകുമ്പോള്‍ 'യുദ്ധകാലാടിസ്ഥാനത്തില്‍ ഗ്യാസ് ശ്മശാനം' നവീകരിച്ച മേയറെ സ്മരിക്കാനും ട്രളന്മാര്‍ മുന്നില്‍ തന്നെയുണ്ട്. കാണാം കോറോണാക്കാലത്തെ ട്രോളുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam