Dileep bail troll: ജാമ്യം വേണോ ജാമ്യം; കാണാം ചില ജാമ്യട്രോളുകള്‍

Published : Feb 07, 2022, 03:40 PM ISTUpdated : Feb 07, 2022, 04:02 PM IST

ദിവസങ്ങൾ  നീണ്ട വിചാരണയ്ക്കൊടുവില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. എന്നാല്‍, ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യല്ലുമായി സഹകരിക്കുന്നില്ലെങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വിധിയിൽ പറയുന്നു. വിധിക്കെതിരെ അപ്പീലിന് സുപ്രീംകോടതിയില്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റേയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന അടുത്ത ദിവസങ്ങളില്‍ നടക്കും. കോടതിക്ക് നേരെ അനാവശ്യ വിമർശനങ്ങൾ ഉയരുന്ന സാഹചര്യമുണ്ടായെന്നും പാതിവെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. എന്നാൽ കേസു തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ദിലീപ് എന്നാണ് പുറത്ത് വരുന്ന മറ്റൊരു വിവരം. കാര്യങ്ങള്‍ വീണ്ടും കുഴമറിയുമ്പോള്‍ ജാമ്യട്രോളുമായി ട്രോളന്മാരും രംഗത്തെത്തി.     

PREV
125
Dileep bail troll: ജാമ്യം വേണോ ജാമ്യം; കാണാം ചില ജാമ്യട്രോളുകള്‍

കേസ് ഏതായാലും ഇവിടം കൊണ്ടെന്നും അവസാനിക്കില്ലെന്ന് തന്നെയാണ് പ്രോസിക്യൂഷന്‍റെയും ദിലീപിന്‍റെയും നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് നടിയെ അക്രമിച്ച കേസിന് പുറമേ ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസും ദിലീപ് നേരിടുകയാണ്. 

 

225
325
425
525
625
725
825
925
1025
1125
1225
1325
1425
1525
1625
1725
1825
1925
2025
2125
2225
2325
2425
2525
Read more Photos on
click me!

Recommended Stories