തീഗോളമായ വീട്ടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ചാടി അച്ഛനും മകനും; രക്ഷപ്പെട്ടയുടന്‍ മകന്‍ ചോദിച്ചത്.!

Web Desk   | Asianet News
Published : Dec 06, 2020, 07:40 PM IST

ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക് ഷെയറിലെ ലില്ലിങ്നോര്‍ത്തില്‍ ഒരു വീട് ശനിയാഴ്ച ശക്തമായ സ്ഫോടനത്തില്‍ തീപിടിച്ച് കത്തി അമര്‍ന്നു. എന്നാല്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു രക്ഷപ്പെടലാണ് അവിടെ നടന്നത്.

PREV
19
തീഗോളമായ വീട്ടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ചാടി അച്ഛനും മകനും; രക്ഷപ്പെട്ടയുടന്‍ മകന്‍ ചോദിച്ചത്.!

മെക്കാനിക്കായ ലിമാം ലാഹ്ലിന്‍, അയാളുടെ ഭാര്യ ജിവെന്‍ മകന്‍ ജാക്ക്, ജാക്കിന്‍റെ കാമുകി എന്നിവരാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.
 
29

ശനിയാഴ്ച രാവിലെയോടെയൊണ് പെട്ടെന്ന് ഒരു പൊട്ടിത്തെറി ശബ്ദം കേട്ടത് എന്ന് അയാല്‍ക്കാര്‍ പറയുന്നു. ആദ്യം റോഡില്‍ ജാക്കിന്‍റെ കാമുകിയാണ്, ചെരിപ്പ് പോലും ഇടാതെ പ്രത്യക്ഷപ്പെട്ടത്. വീട് ഏതാണ്ട് തീ വിഴുങ്ങിയിരുന്നു.

39

പിന്നാലെ ലിമാം ലാഹ്ലിനും മകനും വീടിന്‍റെ ബാല്‍ക്കണിയില്‍ നിന്നും ചാടുന്നത് അയല്‍വാസികള്‍ കണ്ടു. റോഡില്‍ എത്തിയ ജാക്ക് ആദ്യം ചോദിച്ചു, അമ്മ എവിടെ?
 
49

അധികം വൈകാതെ ആളിപ്പടര്‍ന്ന തീയില്‍ നിന്നും ജാക്കിന്‍റെ അമ്മ ജിവെന്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ അതി സാഹസികമായാണ് തീയില്‍ നിന്നും രക്ഷപ്പെട്ടത്. ഇവര്‍ക്ക് സാരമായ പൊള്ളല്‍ ഏറ്റിട്ടുണ്ട്.

59

എന്തായാലും സ്ഥലത്ത് എത്തിയ അംബുലന്‍സും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ഈ കുടുംബത്തിലെ മൂന്ന് അംഗങ്ങളെയും അതിവേഗം ആശുപത്രിയില്‍ എത്തിച്ചു. ഇവരില്‍ ആരും ഗുരുതരാവസ്ഥയില്‍ അല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
 
69

ദ സണ്‍ അയല്‍വാസികളെ ഉദ്ധരിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം, വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. എന്നാല്‍ ഇതിനകത്തുനിന്നും നാലുപേര്‍ ജീവനോടെ രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്നാണ് പറയുന്നത്.

79

ഈ വീട്ടിലെ നെരിപ്പോടും കഴിഞ്ഞ ദിവസമാണ് അറ്റകുറ്റപ്പണി നടത്തിയത് എന്ന് റിപ്പോര്‍‍ട്ടുണ്ട്. ഇതിന്‍റെ തകരാര്‍ ആകാം അപകടത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുണ്ട്.
 
89

മെക്കാനിക്കായ ലിമാം ലാഹ്ലിന്‍റെ മകന്‍ തീപിടുത്തം നടന്ന ദിവസം രാവിലെയാണ് വീട്ടില്‍ എത്തിയത് എന്ന് ഒരു അയല്‍വാസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

99

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories