Published : Dec 24, 2020, 11:29 AM ISTUpdated : Dec 24, 2020, 12:14 PM IST
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തന്‍റെ രാഷ്ട്രീയ ലക്ഷ്യം. അതുപോലെ യുഡിഎഫിന് മാര്‍ഗ്ഗ ദീപമാകുന്നതിന് കോണ്‍ഗ്രസിന് പിന്നില്‍ നിന്ന് എല്ലാ വിധ പിന്തുണയും അദ്ദേഹം നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 2019 മാര്‍ച്ചില്‍ എംപിയായി ദില്ലിക്ക് വണ്ടി കയറുമ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്ര മോദിയെ താഴെ ഇറക്കുന്നത് വരെ വിശ്രമമില്ലെന്നായിരുന്നു കുഞ്ഞാപ്പ പറഞ്ഞിരുന്നത്. പക്ഷേ, ഇറങ്ങാന്‍ മറ്റുള്ളവര്‍ക്കും തോന്നണ്ടേയെന്ന് ട്രോളന്മാരും. വിശ്രമമില്ലാത്ത ആ ജോലിക്കിടയില്‍ വര്‍ഷം പോയതറിഞ്ഞില്ല. അപ്പോഴാണ് കേരളത്തിലെ മന്ത്രിസഭയുടെ കാലാവധി കഴിയാറായെന്ന് കേട്ടത്. പിന്നെ ഇടംവലം നോക്കിയില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടേ വിശ്രമമൊള്ളൂവെന്ന് പ്രഖ്യാപിച്ച് മഹാമാരിക്കാലത്ത് ദില്ലിയില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് പോന്നു. ജനസേവ അതൊന്ന് മാത്രമാണ് ലക്ഷ്യമെന്ന് ട്രോളന്മാരും അടിവരയിടുന്നു. കാണാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന ചില 'അപഥസാഞ്ചാര'ങ്ങള്‍.