ഐസ് പെട്ടിയില്‍ അള്ളിപ്പിടിച്ച് മൂന്നു ദിവസം കടലില്‍; മത്സ്യ തൊഴിലാളിയുടെ രണ്ടാം ജന്മം.!

First Published Sep 21, 2020, 7:52 PM IST

ദിന്‍ ദിമാന്‍ എന്ന ഇന്തോനേഷ്യക്കാരന്‍ കടലില്‍ ഒരു ഐസ് പെട്ടിയില്‍ അള്ളിപ്പിടിച്ച് കിടന്നത് മൂന്നുദിവസം. ഒടുവില്‍ സെപ്തംബര്‍ 17ന് കോസ്റ്റല്‍ ഗാര്‍ഡ് ഇയാളെ രക്ഷപ്പെടുത്തുമ്പോള്‍ ഇദ്ദേഹത്തിന്‍റെ മുഖത്ത് രണ്ടാംജന്മം കിട്ടിയ ആശ്വാസമായിരുന്നു. ആ രക്ഷപ്പെടല്‍ നിമിഷത്തിന്‍റെ ചിത്രങ്ങള്‍

മൂന്ന് ദിവസം മുന്‍പാണ് ഉദിന്‍ ദിമാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്, ഒരു ദിവസവും കഴിഞ്ഞ് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.
undefined
എന്നാല്‍ ആദ്യഘട്ടത്തിലെ തിരച്ചില്‍ ഒട്ടും വിജയകരമായിരുന്നില്ല. തുടര്‍ന്ന് കടലിലെ പട്രോളിംഗ് യൂണിറ്റുകള്‍ ആഴക്കടലിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചു.
undefined
മൂന്നാം ദിവസത്തെ തിരച്ചിലില്‍ ദൂരെ ഒരു ഓറഞ്ച് പൊട്ട് തീരദേശ സേനയുടെ പട്രോളിംഗ് യൂണിറ്റിന്‍റെ കണ്ണില്‍ പെട്ടു.
undefined
ഉടന്‍ തന്നെ പട്രോളിംഗ് യൂണിറ്റ് തങ്ങളുടെ ബോട്ട് ആ ഓറഞ്ച് പൊട്ടിന് അടുത്തേക്ക് വിട്ടു. അപ്പോഴാണ് ബോക്സില്‍ അള്ളിപ്പിടിച്ച് തുഴഞ്ഞു നീങ്ങുന്ന ഉദിന്‍ ദിമാനെ കണ്ടത്.
undefined
ഉദിന്‍ ദിമാന്‍ തീര്‍ത്തും തളര്‍ന്ന് നിര്‍ജ്ജലീകരണ അവസ്ഥയില്‍ ആയിരുന്നു. ഇയാളെ കണ്ടെത്താന്‍ വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ പ്രശ്നത്തിലായെനെ എന്നാണ് സുരക്ഷ സേന അംഗങ്ങള്‍ പറയുന്നത്. ഇയാളെ ആശുപത്രിയിലാക്കിയിട്ടുണ്ട്.
undefined
'അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്, ഇത്രയും ദിവസം ഭക്ഷണവും വെള്ളവും ഇല്ലാതെ അയാള്‍ എങ്ങനെ അതിജീവിച്ചു എന്നത് അത്ഭുതമാണ്, ശരിക്കും ഭാഗ്യവാനായ മനുഷ്യനാണ്" - തിരച്ചില്‍ സംഘത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് അഷ്റഫ് പറയുന്നു.
undefined
click me!