ബാലവിവാഹം എന്നാരോപിച്ച് സൈബര്‍ ആക്രമണം, ആ ദമ്പതികള്‍ ഇവരാണ്‌, ചിത്രങ്ങളിലൂടെ

Published : Sep 21, 2020, 01:47 PM ISTUpdated : Sep 21, 2020, 02:07 PM IST

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് ശ്രീലങ്കയില്‍ നിന്നുള്ള ദമ്പതികളുടെ  ചിത്രങ്ങളാണ്. ബാലവിവാഹമെന്ന് ആരോപിച്ചാണ് ഈ ചിത്രം പ്രചരിച്ചത്. എന്നാല്‍ ഇവര്‍ ജന്മനാ വളര്‍ച്ചാ വൈകല്യം സംഭവിച്ചവരാണെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരങ്ങള്‍

PREV
116
ബാലവിവാഹം എന്നാരോപിച്ച് സൈബര്‍ ആക്രമണം, ആ ദമ്പതികള്‍ ഇവരാണ്‌, ചിത്രങ്ങളിലൂടെ

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് ട്രോളുകളിലുമെല്ലാം ഈ ചിത്രം വച്ച് പ്രചരണം നടന്നു. അലോസരപ്പെടുത്തുന്ന തമാശകളും ഈ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിച്ചു.

216

ബാലവിവാഹമാണ് ഇതെന്നും ഇവര്‍ക്ക് വിവാഹ പ്രായമായില്ലെന്നുമാരോപിച്ചായിരുന്നു സൈബര്‍ ആക്രമണം.

316

ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത് തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലാണ്.

416

പേജിലെ വിവരം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു.

516

ഈ ഗ്രൂപ്പിലെ ചിത്രങ്ങള്‍ക്ക് താഴെയും മലയാളികളടക്കം നിരവധി പേര്‍ ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്റ് ചെയ്തിട്ടുണ്ട്.

616

ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ രത്‌നപുരയില്‍ നിന്നാണ് എന്ന് വ്യക്തമാകും.

716

ഇതിനൊപ്പം പ്രചരിക്കുന്ന കമന്റ് പ്രകാരം ഇവര്‍ ജന്മാന വളര്‍ച്ച വൈകല്യം സംഭവിച്ചവരാണെന്നും വരന് 28 വയസും, വധുവിന് 27 വയസുമാണ് പ്രായമെന്നും വ്യക്തമാണ്.

816

ഇതിനൊപ്പം തന്നെ തീക്ഷണ ഫോട്ടോഗ്രാഫി എന്ന പേജിലെ ചിത്രങ്ങള്‍ക്ക് അടിയില്‍ തന്നെ നിരവധിപ്പേരുടെ കമന്റുകള്‍ ഈ ദമ്പതികളുടേത് ബാലവിവാഹമല്ലെന്ന് വ്യക്തമാക്കുന്നു. 

916
1016
1116
1216
1316
1416
1516
1616

Siri Lankan Couple

Siri Lankan Couple

click me!

Recommended Stories