Kitten Born With Four Ears : തുര്‍ക്കിയില്‍ നിന്നൊരു പൂച്ച കുട്ടി; അവന് ചെവി രണ്ടല്ല, നാല്

Published : Nov 23, 2021, 03:39 PM ISTUpdated : Nov 23, 2021, 03:47 PM IST

അവള്‍ ഒറ്റയ്ക്കായിരുന്നില്ല ജനിച്ചത്. കൂടെ ജനിച്ചവര്‍ വെറേ ആറ് പേരുണ്ട്. അതെ, ഒറ്റ പ്രസവത്തില്‍ അവളുടെ അമ്മ ഏഴ് കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കിയത്. എന്നാല്‍, അവള്‍ക്ക് മാത്രമായിരുന്നു ആ ഒരു പ്രത്യേകയുണ്ടായിരുന്നത്. അത് എന്താണന്നല്ലേ. ? രണ്ടിന് പകരം നാല് ചെവികള്‍. അതെ മിഡാസ് ഒരു സാധാരണ പൂച്ച കുട്ടിയല്ല. നാല് മാത്രം പ്രായമുള്ള അവള്‍ക്ക് ചെവികള്‍ നാലാണ്.   

PREV
111
Kitten Born With Four Ears  :  തുര്‍ക്കിയില്‍ നിന്നൊരു പൂച്ച കുട്ടി; അവന് ചെവി രണ്ടല്ല, നാല്

തുർക്കിയിലെ അങ്കാറയിലാണ് നാലു ചെവിയുള്ള പൂച്ചക്കുട്ടി ജനിച്ചത്.  മറ്റ് ആറ് കൂടപ്പിറപ്പുകള്‍ കൂടി അവള്‍ക്കുണ്ട്. അവരെല്ലാവരും സാധാരണ പൂച്ച കുട്ടികളാണ്.

 

211

മിഡാസിന്‍റെ സവിശേഷ ജനിതക അവസ്ഥ കാരണമാകാം അവള്‍ക്ക് നാല് ചെവികളുണ്ടായത്. കാനിസ് ഡോസെമെസിയാണ് ഇന്ന് അവളുടെ യജമാനന്‍. 

 

311

മിഡാസ് എന്ന പേരിനെ സംബന്ധിച്ചാണോ ?  ഗ്രീക്ക് പുരാണത്തിലെ കഥാപാത്രമായ മിഡാസ് രാജാവ് അപ്പോളോ ദേവനെ വ്രണപ്പെടുത്തി തുടര്‍ന്ന് രാജാവിന് കഴുതച്ചെവി നല്‍കി അപ്പോളോ ദേവന്‍ ശിക്ഷിച്ചു.  ആ കഥാപാത്രത്തില്‍ നിന്നാണ് പൂച്ച കുട്ടിക്ക് ഈ പേരിട്ടത്. 

 

411

മിഡാസിന്‍റെ മൃഗഡോക്ടർ പറയുന്നത് അവളുടെ എല്ലാ ഇയർ ഫ്ലാപ്പുകളും അവളുടെ ഓഡിറ്ററി കനാലുമായി ബന്ധിപ്പിക്കപ്പെട്ടതാണ്. 

 

511

അവളുടെ തനതായ സവിശേഷത അവളുടെ കേൾവിയെയോ മൊത്തത്തിലുള്ള ആരോഗ്യത്തെയോ ചെവിയുടെ പ്രത്യേക ബാധിക്കുന്നില്ലെന്നതാണ്. 

 

611

അവളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടതോടെ ആരാധകരുടെ തള്ളിക്കയറ്റമാണെന്നാണ് കാനിസ് പറയുന്നത്. 

 

711

"ഞങ്ങൾ ഒരു പൂച്ചയെ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, തെരുവിൽ നിന്ന് ഒരു പൂച്ചയെ രക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ഞങ്ങൾ അവളെ ദത്തെടുക്കാൻ ആഗ്രഹിച്ചു," ഡോസെമെസി പറയുന്നു. 

 

811

ചില ആളുകൾക്ക് അവളുടെ രൂപം "ഭയങ്കരം" ആണെന്ന് തോന്നുമെങ്കിലും, മിക്കവരും അവൾ എത്ര സുന്ദരിയാണെന്ന് പറഞ്ഞു കൊണ്ടാണ് എടുക്കുന്നതെന്ന് ഡോസെമെസി പറയുന്നു. 

 

911

പൂച്ചയ്ക്ക് ഇപ്പോൾ മിഡാസ് എന്ന പേരില്‍ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ട്. അതില്‍  82,000-ത്തിലധികം ഫോളോവേഴ്‌സുമുണ്ട്. അവിടെ ഡോസെമെസിയുടെ മറ്റ് ചില വളർത്തുമൃഗങ്ങളും ഇടയ്‌ക്കിടെ അതിഥി വേഷം ചെയ്യുന്നു.

 

1011

ശാരീരികമായ  പ്രത്യേകതകള്‍ കാരണം അവൾക്ക് എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. വിശാലമായ ലോകത്തിലെ അവളുടെ പ്രശസ്തിയെക്കുറിച്ച് അറിയാതെ മിഡാസ് ജീവിതം ആസ്വദിക്കുകയാണ്. അവൾ വളരെ തമാശക്കാരിയായ പൂച്ചയാണ്. വളരെ സൗഹാർദ്ദപരവും,” ഡോസെമെസി പറയുന്നു. 

 

1111

12 വയസ്സുള്ള സുസി, 14 വയസ്സുള്ള സെയ്നോ എന്നീ രണ്ട് ഗോൾഡൻ റിട്രീവറുകളോടൊപ്പം അവള്‍ സുഖമായിരിക്കുന്നുവെന്ന് കാനിസ് പറയുന്നു.

 

Read more Photos on
click me!

Recommended Stories