ഇണചേരുന്ന കടുവകളെ ഓടിച്ച് അമ്മക്കരടി; തരംഗമായി ചിത്രങ്ങള്‍

Published : Mar 18, 2021, 10:53 AM IST

  ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ ഏതാണ്ട് ഹൃദയഭാഗത്താണ് പാറകള്‍ നീറഞ്ഞ പീഠഭൂമിയോട് കൂടിയ രണ്‍തമ്പോര്‍ ദേശീയ ഉദ്യാനം. ഇവിടെ നിന്ന് വന്യജീവി ഫോട്ടോഗ്രാഫറായ ആദിത്യ ഡിക്കി സിംഗ് പകര്‍ത്തിയ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാണ്. രണ്‍തമ്പോര്‍ ദേശീയോദ്യാനത്തില്‍ കടുവകളും അമ്മക്കരടിയും തമ്മിലുള്ള അങ്കമാണ് ചര്‍ച്ചയ്ക്ക് കാരണം. രണ്ട് കുട്ടിക്കരടികളെ പുറത്തിരുത്തി അമ്മക്കരടി നടന്നുവരുമ്പോള്‍ വഴിയുടെ നടുക്ക് കടുവകള്‍ തമ്മില്‍ ഇണചേരുന്നു. ആദ്യം പെണ്‍കടുവയും പിന്നാലെ ആണ്‍കടുവയും അക്രമിക്കാനടുത്തെങ്കിലും രണ്ടുപേരെയും അമ്മക്കരടി വിരപ്പിച്ച് വിട്ടു. അമ്മക്കരടിയുടെ അലര്‍ച്ചയ്ക്ക് മുന്നില്‍ നിശബ്ദനായി ആ ഇണക്കടുവകള്‍ക്ക് മടങ്ങേണ്ടിവന്നു. കാണാം ആ കാഴ്ചകള്‍. 

PREV
110
ഇണചേരുന്ന കടുവകളെ ഓടിച്ച് അമ്മക്കരടി; തരംഗമായി ചിത്രങ്ങള്‍

രണ്ട് കുട്ടിക്കരടികളെ പുറത്ത് ഇരുത്തി രണ്‍തമ്പോര്‍ ദേശീയ ഉദ്യാനത്തിലെ വരണ്ടുണങ്ങിയ, പുല്ലുകള്‍ നിറഞ്ഞ പാറപ്പുറത്തൂടെ നടന്നുവരികയായിരുന്നു അമ്മക്കരടി. ഏറെ ദൂരം നടക്കാനുള്ള തയ്യാറെടുപ്പുകളോടെയാണ് അവള്‍ നടക്കുന്നതെന്ന് തോന്നും. കുട്ടികളെ പുറത്തിരുത്തിരുത്തിയിട്ടുണ്ടെങ്കിലും ആയാസരഹിതമായാണ് അവള്‍ ചുവടുകള്‍ വച്ചിരുന്നത്. 

210

കരടിയുടെ സഞ്ചാരവഴിക്ക് സമൂപത്തായി രണ്ട് യുവമിഥുനങ്ങളായ കടുവകള്‍ ഏറെ നേരമായി ഇണചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പായ മക്കളെ പുറത്തിരുത്തി അമ്മക്കരടിയുടെ വരവ്. കരടിയെ കണ്ടതും പെണ്‍കടുവ ചീറിയടുത്തു. 

310

കടുവ അടുത്തെത്തിയപ്പോള്‍ മാത്രമാണ് അമ്മക്കരടി കടുവയുടെ സാന്നിധ്യം അറിഞ്ഞത്. പെട്ടെന്ന് തന്നെ വലിയ വായില്‍ അവള്‍ അലറി. ഒന്ന് രണ്ട് നിമിഷം അങ്കത്തിന് ശ്രമം നടത്തിയെങ്കിലും അമ്മക്കരടിയുടെ അലര്‍ച്ചയ്ക്കും ചാട്ടത്തിനും മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പെണ്‍കടുവയ്ക്കായില്ല. അവള്‍ പിന്മാറി. 

410

അങ്കത്തില്‍ നിന്നും ഇണ പിന്മാറിയെന്നറിഞ്ഞ  ആണ്‍കടുവ അമ്മക്കരടിയെ അക്രമിക്കാനായി മുന്നോട്ടെത്തി. പക്ഷേ കണ്ടു നിന്ന ഞങ്ങളെ കൂടി അമ്പരപ്പെടുത്തി അമ്മക്കരടി പിന്‍കാലുകളില്‍ എഴുന്നേറ്റ് നിന്നു. അതും പുറകില്‍ തന്‍റെ രണ്ട് കുട്ടികള്‍ രോമത്തില്‍പ്പിടിച്ചിരിക്കവേ തന്നെ.

510

പെട്ടെന്ന് തന്‍റെ എതിരാളിക്ക് വലുപ്പം വച്ചപ്പോള്‍ ആണ്‍ കടുവ ഒന്ന് സംഭ്രമിച്ചു. അമ്മക്കരടിക്ക് അത് മതിയായിരുന്നു. ആണ്‍കടുവയുടെ ആ ചെറിയ സംഭ്രമത്തെ അവള്‍ മുതലെടുത്തു. നിമിഷനേരം കൊണ്ട് അവള്‍ വലിയ വായില്‍ അലറുകയും ആണ്‍കരടിയെ അക്രമിക്കാനായി പാഞ്ഞടുക്കുകയും ചെയ്തു. 

610

അമ്മക്കരടിയുടെ ആവേശം കണ്ട ആണ്‍കടുവ സംഗതി പന്തിയല്ലെന്ന് കണ്ട് സ്ഥലം കാലിയാക്കി. അതിനും മുന്നേ പെണ്‍കടുവ കളം വിട്ടിരുന്നു. 

710

കൃത്യം രണ്ട് മിനിറ്റ് 10 സെക്കൻഡിനുള്ളിൽ ഇതെല്ലാം കഴിഞ്ഞു. അങ്കം ആരംഭിച്ചപ്പോൾ അമ്മ കരടി സ്വയം അപകടകരമായ സ്ഥലത്തേക്ക് വന്നുകയറിയതായി ഞങ്ങള്‍ സംശയിച്ചു. 

810

എന്നാല്‍, അങ്കം തുടങ്ങി വെറും പത്ത് സെക്കൻഡിനുള്ളിൽ അവൾ നിയന്ത്രണം ഏറ്റെടുത്തു, രണ്ട് മിനിറ്റിന് ശേഷം രണ്ട് കടുവകളെയും സ്ഥലത്ത് നിന്ന് ഓടിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. 

910

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്‍റെ സ്വന്തക്കാരാണ് കരടികൾ. അവയെ ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. പഴങ്ങൾ, തേന്‍, ഉറുമ്പുകൾ, കീടങ്ങൾ, മീനുകള്‍ എന്നിവയാണ് കരടികളുടെ പ്രധാന തീറ്റ. കുട്ടികള്‍ കൂടെയുള്ളപ്പോള്‍ മൃഗങ്ങളെല്ലാം വളരെ അപകടകാരികളാണ്. ശത്രു എത്രവലിയവനാണെന്നൊന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ നോക്കാറില്ല. 

1010

കാട്ടുപൂച്ചകളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് ബംഗാള്‍ കടുവകള്‍. 2,500 മുതൽ 3,300 വരെ ബംഗാള്‍ കടുവകള്‍ അവശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. വേട്ടയാടലും ആവാസവ്യവസ്ഥയുടെ നഷ്ടവും നേരുടുന്നുണ്ടെങ്കിലും ബംഗാള്‍ കടുവകളുടെ എണ്ണത്തിലും വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 
 
click me!

Recommended Stories