കടലിലല്ല, ആകാശത്തൊരു കപ്പല്‍, എന്താണ് യാഥാര്‍ത്ഥ്യം ?

First Published Mar 3, 2021, 4:11 PM IST


സ്‍കോട്ട്‍ലാന്‍റിലെ ആബർ‌ഡീൻ‌ഷെയറിലെ ബാൻ‌ഫിലൂടെ കാറില്‍ സഞ്ചരിക്കുമ്പോൾ കോളിൻ മക്കല്ലം അസാധാരണമായ ഒരു കാഴ്ച കണ്ടു. ചക്രവാളത്തിന് തൊട്ട് മുകളില്‍ ആകാശത്ത് കൂടി പറന്ന് നടക്കുന്ന ഒരു കപ്പല്‍. ഉടനെ കോളിന്‍ മക്കല്ലം തന്‍റെ ഫോണ്‍ ഓണ്‍ചെയ്ത് കപ്പലിന്‍റെ വീഡിയോ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഇട്ടതും നേരത്തോട് നേരം വീഡിയോ തരംഗമായി. എന്തായിരുന്നു ആകാശത്ത് ഒഴുകി നടന്ന കപ്പലിന്‍റെ രഹസ്യം ? 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളിന്‍ മക്കല്ലം ആബർ‌ഡീൻ‌ഷെയറിലെ ബാൻ‌ഫിലൂടെ കാറില്‍ പോയത്. സ്വാഭാവികമായും തീരദേശത്തെ പാതയിലൂടെ പോകുമ്പോള്‍ കടലും വളരെ വ്യക്തമായി കാണാം.(കൂടുതല്‍ വാര്‍ത്തയും ചിത്രങ്ങളും കാണാന്‍ Read More- ല്‍ ക്ലിക്ക് ചെയ്യുക.)
undefined
അതിനിടെയാണ് മക്കല്ലം ആകാശത്ത് ഒരു കപ്പല്‍ ഒഴുകി നടക്കുന്നത് ശ്രദ്ധിച്ചത്. ഇതോടെ മക്കല്ലം തന്‍റെ ഫോണിലെ ക്യാമറ തുറന്നു.
undefined
കോളിന്‍ മക്കല്ലം പകര്‍ത്തിയ വീഡിയോയില്‍ കാറിന്‍റെ ചില്ലില്ലൂടെ ദൂരെ കടല്‍ കാണാം. നീല കടലിന്‍റെ അങ്ങേയറ്റത്ത് ചക്രവാളം അവസാനിക്കുന്നു. പിന്നെ ഇളം നീല ആകാശം.
undefined
ആകാശത്തില്‍ പൊങ്ങിക്കിടക്കുന്ന വലിയൊരു കപ്പല്‍. പക്ഷേ കപ്പലിന്‍റെ അടിഭാഗം (കടലില്‍ മുങ്ങിക്കിടക്കുന്ന ഭാഗം - കെൽ ) കാണാനില്ല. അത്ഭുതം.
undefined
'ആദ്യമായി ബോട്ട് കണ്ടപ്പോൾ, എനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അത് പൊങ്ങിക്കിടക്കുകയായിരുന്നു.' എന്നാല്‍ പെട്ടെന്ന് തന്നെ എനിക്ക് അതിന്‍റെ കാരണം മനസിലായി.
undefined
ഇത് ഒരു 'മിഥ്യാ കാഴ്ച' യാണ്. അതായത് യഥാര്‍ത്ഥമല്ലാത്ത കാഴ്ച എന്നര്‍ത്ഥം. മറ്റ് ചില യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ കാഴ്ചയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നര്‍ത്ഥം.
undefined
കൂറച്ച് കൂടി വ്യക്തമാക്കിയാല്‍ 'കരയോട് അടുത്ത് ഒരു മേഘം രൂപം കൊണ്ടതോടെ അത് ജലത്തിന്‍റെ നിറത്തെ കരയോട് അടുപ്പിച്ചു.. അതേ സമയം കപ്പല്‍ കൂടുതൽ അകലെ, മേഘരഹിതവും വലിയ തിരകളില്ലാത്തതുമായ കടലിലായിരുന്നു. ഇത് ആകാശത്തെ കടലില്‍ പ്രതിഫലിപ്പിച്ചു. ഈ രണ്ട് കാഴ്ചകളും എന്‍റെ കണ്ണില്‍ സൃഷ്ടിച്ചത് ഒരു മിഥ്യാ കാഴ്ചയും.' കോളിന്‍ മക്കല്ലം പറയുന്നു
undefined
undefined
click me!